തൃശൂർ: മാധ്യമം ദിനപത്രത്തിെൻറ തൃശൂർ റീജനൽ മാനേജർ എം.കെ. ജഹർഷ കബീർ വിരമിച്ചു. 1992ൽ കാഷ്യർ കം അക്കൗണ്ടൻറായി മാധ്യമത്തിെൻറ കോഴിക്കോട് ഹെേഡാഫിസിൽ ജോലിയിൽ പ്രവേശിച്ചു. കൊച്ചി, കോട്ടയം, തൃശൂർ യൂനിറ്റുകളുടെ അക്കൗണ്ട്സ് വിഭാഗത്തിെൻറ ചുമതല വഹിച്ചു.
ഗൾഫ് മാധ്യമത്തിെൻറ ബഹ്റൈൻ, സൗദി അറേബ്യ യൂനിറ്റുകളുടെ ചുമതലയുള്ള ഫിനാൻസ് മാനേജരായി അഞ്ചുവർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് തൃശൂർ, തിരുവനന്തപുരം യൂനിറ്റുകളുടെ റസിഡൻറ് മാനേജരായി ഇൗ യൂനിറ്റുകളുടെ വികസനത്തിൽ സുപ്രധാന പങ്ക് വഹിച്ചു. മൂന്ന് വർഷമായി മാധ്യമം തൃശൂർ റീജനൽ മാനേജരായിരുന്നു.
വിരമിച്ച ജഹർഷക്ക് എക്സിക്യൂട്ടിവ് എഡിറ്റർ വി.എം. ഇബ്രാഹിമിെൻറ അധ്യക്ഷതയിൽ പത്രപ്രവർത്തകരും ജീവനക്കാരും യാത്രയയപ്പ് നൽകി. മാനേജ്മെൻറ് ഉപഹാരങ്ങൾ വി.എം. ഇബ്രാഹിമും തൃശൂർ യൂനിറ്റിെൻറ ചുമതലയുള്ള റീജനൽ മാനേജർ സി.പി. മുഹമ്മദും സമ്മാനിച്ചു. ജീവനക്കാരുടെ ഉപഹാരം എൻ. പത്മനാഭനും എംേപ്ലായീസ് യൂനിയെൻറ ഉപഹാരം പ്രസിഡൻറ് എം.എം. മുജീബും സമ്മാനിച്ചു.
തൃശൂർ ന്യൂസ് എഡിറ്റർ പി.സി.സെബാസ്റ്റ്യൻ, എച്ച്.ആർ മാനേജർ പി.വി. ബാസിൽ, മാധ്യമം റിക്രിയേഷൻ ക്ലബ് പ്രസിഡൻറ് പി.വി. അരവിന്ദാക്ഷൻ, മാധ്യമം ജേണലിസ്റ്റ്സ് യൂനിയൻ തൃശൂർ സെൽ കൺവീനർ പി.എ.എം ബഷീർ, അഡ്മിൻ ഇൻചാർജ് എം.എ. നൗഷാദ്, പരസ്യവിഭാഗം മാനേജർ പി.ഐ. റഫീഖ്, ടി.എ. അബൂബക്കർ, എം.കെ. ജഹർഷ കബീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.