സജീഷിൻെറ ഓഫിസിലേക്ക്​ മാർച്ച്​ നടത്തിയ കോൺഗ്രസ്​ പ്രവർത്തകർക്കെതിരെ കേസ്​

കോഴിക്കോട്​: നിപ ബാധയേറ്റ്​ മരിച്ച നഴ്​സ്​ ലിനിയുടെ ഭർത്താവ്​ സജീഷിൻെറ ഒാഫിസിലേക്ക്​ മാർച്ച്​ നടത്തിയ മൂന്ന് കോൺഗ്രസ്​ പ്രവർത്തകർക്കെതിരെ കേസ്​. ഹെൽത്ത്​ ഇൻസ്​പെക്​ടറെ ​കയ്യേറ്റം ചെയ്​തതിനാണ്​ കേസെടുത്തത്​. ഡി.സി.സി സെക്രട്ടറി​ മുനീർ എരവത്ത്​, ​േകാൺഗ്രസ്​ ബ്ലോക് പ്രസിഡൻറ്​ രാജൻ മറുതേരി അടക്കമുള്ളവർക്കെതിരെയാണ്​ പെരുവണ്ണാമൂഴി പൊലീസ്​ കേസെടുത്തത്​.

സജീഷ് ജോലി ചെയ്യുന്ന പ്രൈമറി ഹെൽത്ത് സെന്‍ററിലേക്കാണ് ശനിയാഴ്​ച പ്രതിഷേധ മാര്‍ച്ചുമായി കോണ്‍ഗ്രസ് പ്രവർത്തകർ എത്തിയത്. ആരോഗ്യമന്ത്രി കെ .കെ ശൈലജയെ പരിഹസിച്ച് പ്രസംഗിച്ച കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രനെ കഴിഞ്ഞ ദിവസം സജീഷ് ഫേസ്ബുക്കിലൂടെ വിമർശിച്ചിരുന്നു. ഇതിനെതിരെയാണ് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

ലിനിയുടെ മരണശേഷം തങ്ങളെ വിളിക്കുക പോലും ചെയ്യാത്ത ആളാണ് മുല്ലപ്പള്ളിയെന്നായിരുന്നു സജീഷിന്‍റെ കുറിപ്പ്, നിപ പ്രതിരോധ സമയത്ത് മുല്ലപ്പള്ളി ഗസ്റ്റ് റോളില്‍ പോലും ഇല്ലായിരുന്നുവെന്നും സജീഷ് പ്രതികരിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.