കൊച്ചി: ഒന്നുമുതൽ അഞ്ചാം ക്ലാസ് വരെയും ആറുമുതൽ എട്ടാം ക്ലാസ് വരെയുമാണ് വിദ്യാഭ്യാ സ അവകാശ നിയമപ്രകാരം നിർബന്ധമായ പ്രാഥമിക വിദ്യാഭ്യാസ ഘട്ടമെന്നതിനാൽ, ഒന്നുമുതൽ നാ ലുവരെ മാത്രമുള്ള സ്കൂളുകളിൽ അഞ്ചുമുതൽ എട്ടുവരെ ക്ലാസുകളും അഞ്ചുമുതൽ എട്ടുവര െ ക്ലാസുകളുള്ള സ്കൂളുകളിൽ ഒന്നുമുതൽ നാലുവരെയും കൂട്ടിച്ചേർക്കുന്നത് സർക്കാറിെൻറ ബാധ്യതയാണെന്ന് കോടതി വ്യക്തമാക്കി. ഒന്നുമുതൽ അഞ്ച് വരെയുള്ളവ ഒരു കിലോമീറ്ററും ആറുമുതൽ എട്ട് വരെയുള്ളവ മൂന്ന് കിലോമീറ്ററിനകത്തും ഉെണ്ടന്ന് ഉറപ്പാക്കുകയും വേണം. വിദ്യാഭ്യാസ അവകാശനിയമ പ്രകാരമുള്ള ഘടനാമാറ്റം മൂന്ന് വർഷത്തിനകം നടപ്പാക്കാനാണ് വ്യവസ്ഥ. എന്നാൽ, ഒമ്പത് വർഷത്തിനുശേഷവും പുനഃക്രമീകരണം ആവശ്യപ്പെടുന്ന അപേക്ഷകളിൽ നടപടിയുമുണ്ടായിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിക്കാൻ സൗകര്യമില്ലാത്ത സ്കൂളിൽനിന്ന് കുട്ടിക്ക് മാറ്റം വാങ്ങി പോകാമെന്നും മറ്റൊരു സ്കൂളിൽ േചർന്ന് പഠിക്കാൻ ഗതാഗത സൗകര്യം അനുവദിക്കാൻ തയാറാണെന്നും ചൂണ്ടിക്കാട്ടിയാണ് അപ്ഗ്രേഡഷൻ ആവശ്യത്തെ സർക്കാർ എതിർക്കുന്നത്. അധിക സാമ്പത്തിക ബാധ്യതയും ചൂണ്ടിക്കാട്ടുന്നു. എന്നാൽ, നിയമം അനുശാസിക്കുംവിധം വിദ്യാഭ്യാസഘടന പുനഃക്രമീകരിക്കാതിരിക്കാൻ ഇതൊന്നും ന്യായമെല്ലന്ന് കോടതി വ്യക്തമാക്കി. ഒരു സ്കൂളിൽനിന്ന് മറ്റൊന്നിലേക്ക് മാറ്റി നാണയത്തുട്ടുപോലെ തട്ടിക്കളിക്കാനുള്ള സ്വത്തായി കുട്ടികളെ കാണരുത്. പ്രാഥമിക വിദ്യാഭ്യാസത്തിന് സ്കൂൾ മാറേണ്ടി വന്നാൽ വേഗം ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് നൽകുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് സ്കൂൾ മാറ്റം സംബന്ധിച്ച വ്യവസ്ഥയുള്ളത്.
ഒരു സ്കൂളിൽനിന്ന് മറ്റൊന്നിലേക്ക് ഗതാഗത സൗകര്യമൊരുക്കാൻ അനുവദിക്കുന്ന വ്യവസ്ഥയും സമാനമാണ്. കുട്ടികൾക്ക് യാത്രാസൗകര്യം നൽകുന്നത് അവരുടെ നിലവിലെ വിദ്യാഭ്യാസാവശ്യം പരിഹരിക്കാൻ മതിയായ നടപടിയാണെന്ന് വ്യക്തമാക്കി 2017 ജൂൺ ഒമ്പതിന് പൊതുവിദ്യാഭ്യാസ വകുപ്പിറക്കിയ ഉത്തരവ് സ്വേച്ഛാപരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഘടനപരിഷ്കാരം അധിക സാമ്പത്തിക ബാധ്യത വരുത്തുമെന്ന സർക്കാർ വാദവും കോടതി തള്ളി. നിയമത്തിനും ചട്ടത്തിനും വിരുദ്ധമാണെന്ന് വിലയിരുത്തി ശ്രേയ വിനോദ്, ടി.കെ.എം.എം.എൽ.പി സ്കൂൾ കേസുകളിലെ ഡിവിഷൻ ബെഞ്ച് ഉത്തരവുകൾ കോടതി റദ്ദാക്കി. കേസിെൻറ തീർപ്പിന് വേണ്ടി ഹരജികൾ ഉചിത ബെഞ്ചിന് സമർപ്പിക്കാൻ രജിസ്ട്രിക്ക് നിർദേശവും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.