സ്​കൂട്ടർ അപകടത്തിൽ പരിക്കേറ്റ മാധ്യമം ജീവനക്കാരൻ മരിച്ചു

പെരിന്തൽമണ്ണ: സ്​കൂട്ടർ അപകടത്തിൽ പരിക്കേറ്റ്​ ചികിത്സയിലിരുന്ന മാധ്യമം ജീവനക്കാരൻ മരിച്ചു. പെരിന്തൽമണ്ണ യൂനിറ്റിലെ ഡി.ടി.പി ഒാപറേറ്റർ പെരിന്തൽമണ്ണ ലമൺവാലി ഉപ്പൂട്ടിൽ ബെന്നി ജോസഫാണ്​ (54)​ ഞായറാഴ്​ച രാവിലെ മരിച്ചത്​. മേയ്​ 21ന്​ ഇദ്ദേഹം സഞ്ചരിച്ച​ സ്​കൂട്ടറിൽ മറ്റൊരു വാഹനം ഇടിച്ചാണ്​ അപകടം. ജൂബിലി ജങ്​ഷന്​ സമീപത്തെ സ്​റ്റേറ്റ്​ ബാങ്ക്​ എ.ടി.എമ്മിലേക്ക്​ വരു​േമ്പാഴാണ്​ അപകടം. പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

ഉപ്പൂട്ടിൽ പരേതരായ മറിയാമ്മ ജോസഫ്-ജോസഫ് ദമ്പതികളുടെ മകനാണ്​. ഭാര്യ: മാലാപറമ്പ് കുഴിമറ്റത്തിൽ കുടുംബാംഗം വത്സമ്മ ബെന്നി (ബീന). മകൾ: ബിനി മരിയ ബെന്നി (വിദ്യാർഥിനി, ജ്യോതി എൻജിനീയറിങ്​ കോളജ്​, ചെറുതുരുത്തി). സഹോദരങ്ങൾ: അഡ്വ. ജോയ് ജോസഫ് (കോട്ടയം), അബ്രഹാം ജോസഫ് (മുവാറ്റുപുഴ), ജോസ് ജോസഫ് (തൃശൂർ), പരേതനായ ടോമി ജോസഫ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന്​ പെരിന്തൽമണ്ണ അൽഫോൻസ പള്ളി സെമിത്തേരിയിൽ. 

 

 

Tags:    
News Summary - scooter accident madhyamam employee dead-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.