തിരുവനന്തപുരം: തലസ്ഥാനത്തെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ അർധരാ ത്രിയില്‍ അജ്ഞാത ഡ്രോണ്‍ (ആളില്ലാ പേടകം) കണ്ടതിനെത്തുടർന്ന് കേന്ദ്ര ഏജൻ സികളും പൊലീസും ഉൗർജിത അേന്വഷണത്തിൽ. കോവളം ബീച്ചുള്‍പ്പെടെ തീരമേ ഖലയിലും തന്ത്രപ്രധാനമായ വി.എസ്.എസ്.സി മെയിന്‍ ഓപറേറ്റിങ് സെൻറർ ഭാഗത്തുമാണ് കഴിഞ്ഞദിവസം രാത്രി ദുരൂഹസാഹചര്യത്തില്‍ ഡ്രോണ്‍ കാമറ കണ്ടെത്തിയത്.
കോവളം സമുദ്രാ ബീച്ചിന് സമീപം രാത്രി 12.55ന് രാത്രി പട്രോളിങ്ങിലായിരുന്ന പൊലീസ് സംഘമാണ് ഡ്രോണ്‍ കാമറ പറക്കുന്നത് ആദ്യം കണ്ടത്. ബീച്ചിലോ പരിസരത്തോ ആരെങ്കിലും ഓപറേറ്റ് ചെയ്യുന്നതാകുമെന്ന് കരുതി വ്യാപക പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ബീച്ചില്‍നിന്ന് തീരം കേന്ദ്രീകരിച്ച് ഡ്രോണ്‍ വടക്കുഭാഗത്തേക്ക് നീങ്ങിയതോടെ പൊലീസ് കണ്ട്രോള് റൂമില്‍ നിന്ന് വിമാനത്താവളത്തിൽ ജാഗ്രതാസന്ദേശം നല്കി. രണ്ട് മണിക്കൂറിന് േശഷം പുലര്‍ച്ച 2.55 ഓടെ തുമ്പയിലെ വി.എസ്.എസ്.സിയുടെ മെയിന്‍ സ്റ്റേഷന് മുകളിലായി ഡ്രോണ്‍ പറക്കുന്നത് സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫ് ജീവനക്കാരും കണ്ടെത്തി.
എന്നാല്‍, ഡ്രോണ്‍ വി.എസ്.എസ്.സി കോമ്പൗണ്ടിൽ പ്രവേശിച്ചതിെൻറ ദൃശ്യങ്ങള്‍ അവിടത്തെ സുരക്ഷാകാമറകളിലൊന്നും പതിഞ്ഞിട്ടില്ല. തുടർന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു. പ്രദേശത്തെ വിവിധ നിരീക്ഷണ കാമറകൾ പരിശോധിച്ചെങ്കിലും േഡ്രാൺ കാമറ കണ്ടെത്താനായിട്ടില്ല. വി.എസ്.എസ്.സിയിലെ സുരക്ഷാ ഉദ്യോഗസ്ഥർ വിവരമറിയിച്ചതിനെതുടർന്ന് തുമ്പ പൊലീസും സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. ഡ്രോണ്‍ പ്രത്യക്ഷപ്പെട്ട സന്ദേശത്തിെൻറ അടിസ്ഥാനത്തിൽ ആക്കുളത്തെ വ്യോമസേന ഓഫിസ്, വിമാനത്താവളം, പാങ്ങോട് സൈനിക ക്യാമ്പ് എന്നിവിടങ്ങളിലെല്ലാം സുരക്ഷാവിഭാഗങ്ങള്‍ അതീവ ജാഗ്രതയിലായിരുന്നു.
അതേസമയം, വിമാനത്താവളത്തിലെ നിരീക്ഷണ സംവിധാനങ്ങളിലും ഡ്രോണ്‍ പതിഞ്ഞിട്ടില്ല. സാധാരണ ഷൂട്ടിങ് ആവശ്യത്തിന് ഡ്രോണ്‍ ഉപയോഗിക്കാറുെണ്ടങ്കിലും അതിന് പൊലീസ് അനുമതി ആവശ്യമാണ്. അതും പകൽ മാത്രമേ പാടുള്ളൂവെന്നാണ് വ്യവസ്ഥ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.