തൃശൂർ: ശ്രീ കേരളവർമ കോളജിൽ എസ്.എഫ്.ഐ സ്ഥാപിച്ച ബോർഡുകൾ സംബന്ധിച്ച് വിവാദം. കോളജ് തുറക്കുന്നതിന്‍റെ ഭാഗമായി നവാഗതർക്ക് സ്വാഗതമാശംസിച്ച് സ്ഥാപിച്ച ബോർഡുകളാണ് വിവാദത്തിലായിരിക്കുന്നത്.
ലൈംഗിക സ്വാതന്ത്ര്യമെന്ന ആവശ്യമുയർത്തിയാണ് എസ്.എഫ്.ഐ ബോർഡ് സ്ഥാപിച്ചത്. നഗ്നരായ ആൺകുട്ടിയും പെൺകുട്ടിയും ഇഴുകിച്ചേർന്ന വിധത്തിലുള്ള കാരിക്കേച്ചറിൽ 'തുറിച്ചു നോക്കേണ്ട, ഒന്ന് ചിന്തിച്ചു നോക്കൂ ഞാനും നിങ്ങളുമെല്ലാം എങ്ങനെയുണ്ടായി' എന്നാണ് ഒരു ബോർഡിലുളത്. 'അവരുടെ മീനുകൾ പാരമ്പര്യത്തിന്‍റെ അക്വേറിയങ്ങൾ ഭേദിച്ച് പ്രണയത്തിന്‍റെ കടലിലേക്ക് യാത്ര ചെയ്യുന്നു', 'കണ്ണുകളിൽ അതിജീവന പോരാട്ടങ്ങളുടെ മഴവിൽത്തുണ്ട്, ഫക്ക് യുആർ നേഷനലിസം വി ആർ ആൾ എർത്ത്ലിങ്സ്' തുടങ്ങി നിരവധി ക്യാപ്ഷനുകളോടെയുള്ള ബോർഡുകളാണ് എസ്.എഫ്.ഐ കാമ്പസിൽ സ്ഥാപിച്ചത്.
ബോർഡിൽ എസ്.എഫ്.ഐ എന്ന് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ലിംഗസമത്വ ആശയമാണ് പങ്കുവെക്കുന്നതെന്നാണ് അവകാശപ്പെടുന്നത്.
അതേസമയം, ബോർഡ് സ്ഥാപിച്ചതിനെതിരെ കെ.എസ്.യു രംഗത്തെത്തി. ബോർഡിനെതിരെ സംഘടന പരാതി നൽകിയിട്ടുണ്ട്. സംഘപരിവാർ സംഘടനകളും എതിർപ്പുമായി രംഗത്തുവന്നിട്ടുണ്ട്. സ്ത്രീ വിരുദ്ധവും ജനാധിപത്യ, പൊതുമര്യാദകളുടെ ലംഘനവുമാണ് ബോർഡുകളെന്ന വിമർശനം ഉയർന്നു കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.