ഷൊർണൂർ: ടൗണിലെത്തുന്ന ജനങ്ങൾക്ക് അപകടക്കെണിയായി അഴുക്കുചാലുകൾ. ഷൊർണൂർ ടൗണിെൻറ ഹൃദയഭാഗത്താണ് നിരവധി സ്ഥലങ്ങളിൽ അഴുക്കുചാൽ തുറസ്സായി കിടക്കുന്നത്. അരക്കൊപ്പം താഴ്ചയുള്ള ചാലിലേക്ക് പലരും വീഴുന്നുണ്ടെങ്കിലും ഇതുവരെ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഭാഗ്യത്തിെൻറ ആനുകൂല്യം എപ്പോഴും ലഭിക്കുമെന്ന വിശ്വാസത്തിലാണ് നഗരസഭാധികൃതർ. അതിനാൽ പ്രശ്നം പരിഹരിക്കുന്നുമില്ല. വർഷങ്ങൾക്ക് മുമ്പ് നിർമിച്ച അഴുക്കുചാൽ പാടെ തകർന്ന നിലയിലാണ്. മുകളിലുള്ള സ്ലാബുകൾ പലയിടത്തും നേരത്തെ തന്നെ നശിച്ചു. മഴക്കാലപൂർവ ശുചീകരണ ഭാഗമായി സ്ലാബുകൾ എടുത്തുമാറ്റിയാണ് അഴുക്കുചാൽ വൃത്തിയാക്കിയത്.
യന്ത്രമുപയോഗിച്ച് നടത്തിയ പ്രവൃത്തികൾക്കിടയിലും സ്ലാബുകൾ കേടായി. ഇപ്പോൾ പല ഭാഗത്ത് സ്ലാബുകളില്ല. വ്യാപാരികൾ പ്രശ്നപരിഹാരത്തിനായി നഗരസഭാധികൃതരെ സമീപിച്ചെങ്കിലും നടപടി മാത്രമുണ്ടാകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.