തിരുവനന്തപുരം: ഇന്ത്യന്‍ ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട് കൂടുതല്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകേണ്ടത് ആവശ്യമാണെന്ന് ഐ.എസ്.ആര്.ഒ ചെയര്മാന് എസ്. സോമനാഥ്. ഐ.എസ്.ആർ.ഒ സ്റ്റാഫ് അസോസിയേഷന്റെ 50 ാം വാർഷികാഘോഷച്ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ബഹിരാകാശ മേഖലയെ നിത്യജീവിതത്തിന്റെ ഭാഗമാക്കിയാലേ ഇതിനു സാധിക്കൂ. ഇതനുസരിച്ചാണ് ഐ.എസ്.ആര്.ഒയില്‍ പരിഷ്കരണങ്ങള്‍ നടക്കുന്നത്. സര്‍ക്കാര്‍ നിക്ഷേപം മാത്രം ഉപയോഗിച്ച് ഇതു സാധ്യമാകില്ല. 1500 കോടിയാണ് പ്രതിവർഷം സർക്കാറിൽനിന്ന് ലഭിക്കുന്നത്. ഇതു നാലോ അഞ്ചോ ഇരട്ടിയെങ്കിലുമായാലേ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകൂ. അല്ലെങ്കിൽ നമ്മുടെ സാധ്യതകൾ മറ്റുള്ളവർ കൊണ്ടുപോകും.
ബഹിരാകാശ മേഖല മറ്റു പൊതുമേഖല സ്ഥാപനങ്ങളെപ്പോലെയല്ല. ഐ.എസ്.ആര്.ഒയെ ഗവേഷണ, വികസന സ്ഥാപനമായി നിലനിർത്തണം. ഈ സ്ഥാപനത്തിന്റെ നിലനില്പ്പില് ആശങ്കയുണ്ടാകേണ്ടതില്ല. മൂന്നുനാല് വർഷത്തിനുള്ളിൽ ഉപഗ്രഹ നിർമാണത്തിൽ വലിയ വർധനയുണ്ടാകുമെന്നും എസ്. സോമനാഥ് പറഞ്ഞു. ഗതാഗതക്കുരുക്കിന്റെ പശ്ചാത്തലത്തിൽ ഐ.എസ്.ആര്.ഒയിലേക്കുള്ള പ്രത്യേക വഴി രൂപപ്പെടുത്തുന്നത് സംബന്ധിച്ച നിവേദനവും അദ്ദേഹം മുഖ്യമന്ത്രിക്ക് നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.