മുതലമട: കാട്ടാന ശല്യത്തിന് ആശ്വാസം തൂക്കുവൈദ്യുത വേലി നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. നബാർഡിന്റെ ധനസഹായത്തിൽ 90 ലക്ഷം രൂപ ചിലവിലാണ് ഒമ്പത് കിലോമീറ്റർ തൂക്കുവൈദ്യുത വേലി നിർമാണം പുരോഗമിക്കുന്നത്. കവളച്ചിറ മുതൽ പന്നിതോൽ വരെ നാലര കിലോമീറ്ററും ചുക്രിയാൽ മുതൽ പലകപ്പാണ്ടി വരെ നാലര കിലോമീറ്ററുമാണ് 90 ലക്ഷം രൂപയിൽ തൂക്കുവേലി നിർമാണം വേഗത്തിൽ പുരോഗമിക്കുന്നത്.
അരശു മരശക്കാട് മുതൽ കിളിമലവരെ 20 കിലോമീറ്റർ ദൈർഘ്യത്തിൽ മുതലമട പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശത്ത് തൂക്കു വൈദ്യുത വേലി സ്ഥാപിക്കണമെന്നാണ് പ്രദേശത്തെ കർഷകരുടെ ആവശ്യം. കഴിഞ്ഞ മൂന്നു മാസത്തിനിടെ നെൽപാടങ്ങൾ ഉൾപ്പെടെ നിരവധി വിളകൾ കാട്ടാനകൾ നശിപ്പിക്കുന്നത് തുടരുന്നതിനാൽ തദ്ദേശ സ്വയം ഭരണ വകുപ്പുകളുടെയും ഫണ്ട് ഉപയോഗിച്ച് വൈദ്യുതവേലി സ്ഥാപിക്കണമെന്നാണ് കർഷക സംഘടനകളുടെ ആവശ്യം.
50 ലക്ഷം രൂപ ജില്ല പഞ്ചായത്തും 30 ലക്ഷം രൂപ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തും 20 ലക്ഷം മുതലമട ഗ്രാമ പഞ്ചായത്തും അഞ്ച് ലക്ഷം കൊല്ലങ്കോട് പഞ്ചായത്തും വകയിരുത്തി വേലി സ്ഥാപിക്കാൻ ഫണ്ട് വകയിരുത്താൻ പ്രഖ്യാപനങ്ങൾ നടന്നെങ്കിലും മുതലമട പഞ്ചായത്ത് മാത്രമാണ് പത്ത് ലക്ഷം രൂപ വകയിരുത്തിയത്. ശേഷിക്കുന്ന തുക ഒരു മാസത്തിനകം ശരിയായാൽ മാർച്ചിനകം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടിലൂടെയുള്ള തൂക്കു വൈദ്യുത വേലിയും പൂർത്തിയാക്കുമെന്ന വിശ്വാസത്തിലാണ് വനം വകുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.