സംസ്ഥാന ടി.വി അവാര്‍ഡ്: ആഗസ്റ്റ് 26 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: 2022-ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡിന് എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 2023 ആഗസ്റ്റ് 26 വരെ നീട്ടി. 2022 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ സംപ്രേഷണം ചെയ്തതോ സെന്‍സര്‍ ചെയ്തതോ ആയ ടെലിസീരിയലുകള്‍, ടെലിഫിലിമുകള്‍, ഡോക്യുമെന്‍ററികള്‍ തുടങ്ങിയ പരിപാടികള്‍, ഈ കാലയളവില്‍ പ്രസാധനം ചെയ്ത ടെലിവിഷന്‍ സംബന്ധിയായ പുസ്തകങ്ങള്‍, ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ടെലിവിഷന്‍ സംബന്ധിയായ ലേഖനങ്ങള്‍ എന്നിവയാണ് അവാര്‍ഡിന് പരിഗണിക്കുക. പരിപാടികള്‍ ബ്ലൂ-റേ/ ഹാര്‍ഡ്ഡിസ്ക്ക്/പെന്‍ഡ്രൈവ് എന്നിവയില്‍ സമര്‍പ്പിക്കേണ്ടതാണ്.

അപേക്ഷാ ഫോറവും നിബന്ധനകളും തിരുവനന്തപുരം ജനറല്‍ ഹോസ്പിറ്റല്‍ ജംഗ്ഷനിലെ ട്രിഡ കോംപ്ലക്സിലുള്ള അക്കാദമിയുടെ സിറ്റി ഓഫീസില്‍ നിന്നും നേരിട്ട് വാങ്ങാവുന്നതാണ്. അക്കാദമി വെബ്സൈറ്റായ www.keralafilm.com ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്. അപേക്ഷകള്‍ 2023 ആഗസ്റ്റ് 26 വൈകീട്ട് അഞ്ചിന് മുന്‍പായി

അക്കാദമി ഓഫീസിലോ സിറ്റി ഓഫീസിലോ ലഭിക്കണമെന്ന് അറിയിച്ചു.

News Summary - State TV Award: Apply till August 26

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.