ന്യൂഡൽഹി: നഗ്നശരീരത്തില് മക്കളെക്കൊണ്ടു ചിത്രം വരപ്പിച്ച സംഭവത്തില്‍ രഹ്ന ഫാത്തിമ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. രഹ്ന ഫാത്തിമ ചെയ്തത് അസംബന്ധമാണെന്നാണ് കോടതിയുടെ നിരീക്ഷണം.
രാജ്യത്തിന്റെ സംസ്കാരത്തെ കുറിച്ചു കുട്ടികൾക്ക് എന്തു ധാരണയാണ് ഈ പ്രവൃത്തിയിലൂടെ ലഭിക്കുകയെന്നും കോടതി ആശങ്ക പ്രകടിപ്പിച്ചു. രഹ്ന ഫാത്തിമ അശ്ലീലം പ്രചരിപ്പിച്ചുവെന്നും കോടതി നിരീക്ഷിച്ചു.
നേരത്തെ രഹ്നയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവർ സുപ്രീംകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.