സുരേഷ് ഗോപിയുടെ മകളുടെ വിവാഹം: പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനായി ഗുരുവായൂരിലെ വിവാഹങ്ങളുടെ സമയം മാറ്റുന്നു

ഗുരുവായൂര്‍: സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി മോദി എത്തുന്ന 17ന് ഗുരുവായൂരില്‍ നടക്കുന്ന മറ്റ്​ വിവാഹങ്ങളുടെ സമയം മാറ്റുന്നു. രാവിലെ ഏഴിനും ഒമ്പതിനും മധ്യേ നടക്കേണ്ട വിവാഹങ്ങൾ നേരത്തെയാക്കാനാണ് ശ്രമിക്കുന്നത്. വിവാഹ സംഘങ്ങളുടെ അഭിപ്രായം ആരാഞ്ഞ ശേഷമാണ് സമയം മാറ്റുന്നത്.

17ന് നടക്കേണ്ട 65 വിവാഹങ്ങളിൽ 12 എണ്ണമാണ് രാവിലെ ഏഴിനും ഒമ്പതിനും മധ്യേയുള്ളത്​. 8.45നാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹം. അതിന് മുമ്പായി മോദി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും.

Tags:    
News Summary - Suresh Gopi's daughter's wedding: Weddings in Guruvayur rescheduled for Narendra Modi's visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.