കരുനാഗപ്പള്ളി: ചവറ തെക്കുംഭാഗം ക്ഷേത്രത്തിൽ നടന്ന മെഗാ തിരുവാതിരയോടനുബന്ധിച്ച് വിതരണം ചെയ്ത പ്രസാദത്തിൽപേപ്പട്ടി കടിച്ച പശുവിൻറെ പാൽ അടങ്ങിയതായ സംശയത്തെ തുടർന്ന് പ്രസാദം കഴിച്ച 110 പേർ പേപ്പട്ടി വിഷബാധയ്ക്കുള്ള കുത്തിവെപ്പ് നടത്തി.
പ്രസാദം കഴിച്ചവരുടെ എണ്ണം ആയിരത്തിൽ അധികം വരുമെന്നാണ് അറിയുന്നത്. പേപ്പട്ടി ബാധയേറ്റ പശു ചത്തതിനെ തുടർന്നാണ് ഈ വിവരം പുറത്തിറഞ്ഞത്. പശുവിന്റെ മരണകാരണം പേപ്പട്ടി ബാധയാണെന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ, ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.