സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്: അന്വേഷണം അവസാനിപ്പിക്കുന്നതിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കാനുള്ള തീരുമാനത്തിൽ പരിഹാസവുമായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. മിന്നൽ മുരളി എന്ന സിനിമയിൽ ഷിബു എന്ന കഥാപാത്രം തയ്യൽക്കാരന്റെ കടക്ക് തീയിടുന്ന ചിത്രം പങ്കുവെച്ചാണ് രാഹുൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.

​''സെൽവൻ സ്വാമിയുടെ കടയ്ക്ക് തീപിടിച്ച കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്നു. സി.സി.ടി.വിയിൽ പുറത്ത് നിന്നുള്ള ആരുടെയും ദൃശ്യമില്ലായെന്നും തീ പിടിച്ച സ്ഥലത്ത് നിന്ന് പുറത്ത് നിന്നുള്ള ആരുടെയും വിരലടയാളം ഇല്ലായെന്നുമുള്ള വസ്തുത പറഞ്ഞു കൊണ്ടാണ് അന്വേഷണം അവസാനിപ്പിക്കുന്നത്''.-എന്നായിരുന്നു ഫേസ്ബുക് പോസ്റ്റ്.

2018 ഒക്ടോബർ 27ന് പുലർച്ചെയാണു കുണ്ടമൺകടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമം തീപിടിച്ച നിലയിൽ കണ്ടെത്തിയത്. ആശ്രമത്തിനു മുന്നിൽ നിർത്തിയിരുന്ന കാറുകൾ പൂർണമായും കത്തി നശിച്ചിരുന്നു. മുഖ്യമന്ത്രിയടക്കമുള്ളവർ ആശ്രമത്തിലെത്തുകയും വലിയതോതിലുള്ള അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ മൂന്നര വര്‍ഷം അന്വേഷിച്ചിട്ടും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല. തീ കത്തിച്ചത് പെട്രോളൊഴിച്ചാണ് എന്നതിനപ്പുറം മറ്റു തെളിവുകളും ലഭിച്ചില്ല.

Tags:    
News Summary - Swami Sandipanandagiri ashram burning case: Rahul mocks termination of investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.