കോഴിക്കോട്: മാരക മയക്കുമരുന്നുമായി യുവതി ഉൾപ്പെടെ എട്ടുപേർ കോഴിക്കോട്ടെ ലോഡ്ജിൽനിന്ന് പിടിയിലായി. കോഴിക്കോട് സ്വദേശികളായ ചേളന്നൂർ പാലോളി മീത്തൽ മനോജ് (22), വെങ്ങാലി കളത്തിൽ അഭി (26), നടുവട്ടം മീരബൈതുലിൽ മുഹമ്മദ് നിഷാം (26), പെരുമണ്ണ കൊളൈമീത്തൽ അർജുൻ (23), മാങ്കാവ് പൂഞ്ചേരി തൻവീർ അജ്മൽ (24), എലത്തൂർ പുതിയനിരത്ത് കളത്തിൽ അഭിജിത്ത് (26), പെരുവയൽ കൈനാടിപറമ്പ് ഹർഷാദ് (28), മലപ്പുറം സ്വദേശി എടപ്പറ്റ മേലാറ്റൂർ താഴേപുരയിൽ ജസീന (22) എന്നിവരെയാണ് മാവൂർറോഡിൽ ഹാഫ്മൂൺ ലോഡ്ജിൽ നിന്ന് അറസ്റ്റുചെയ്തത്. ഇവരിൽനിന്ന് 500 ഗ്രാം ഹാഷിഷും ആറ് ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു.
രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ നടക്കാവ് പൊലീസും എക്സൈസ് സംഘവും നടത്തിയ പരിശോധനയിലാണ് സംഘത്തെ പിടികൂടിയത്. മൂന്നുദിവസം മുമ്പ് മൂന്ന് മുറിയെടുത്ത് താമസിച്ചുവരുകയായിരുന്നു സംഘം. പൂച്ച എന്നറിയപ്പെടുന്ന അര്ഷാദിെൻറ നേതൃത്വത്തിലാണ് ഇവർ മുറിയെടുത്തത്.
വാഗമണ്‍ അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പതിവായി ഡി.ജെ പാര്‍ട്ടി നടത്തി മയക്കുമരുന്ന് വിതരണം ചെയ്യുന്ന ആളാണിതെന്നാണ് പ്രാഥമികാന്വേഷണത്തിൽ പൊലീസിന് ലഭ്യമായ വിവരം.പിടിയിലായവരുടെ അന്തർ സംസ്ഥാന ബന്ധവും മയക്കുമരുന്ന് എവിടെ നിന്നെത്തിച്ചു എന്നതും അന്വേഷിച്ചുവരുകയാണ്. കോഴിക്കോട് നഗരത്തോട് േചർന്ന പ്രദേശങ്ങളിൽ താമസിക്കുന്ന യുവാക്കൾ ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചതിലും മലപ്പുറത്തെ ജസീന ഇവർക്കൊപ്പമെത്തിയതിലും ദുരൂഹതയുണ്ട്.
അറസ്റ്റുചെയ്തുകൊണ്ടുപോകവെ തനിക്ക് ലഭിക്കാനുള്ള പണം വാങ്ങാനാണ് ഇവിടെ എത്തിയതെന്നാണ് ഇവർ മാധ്യമ പ്രവർത്തകരോട് പറഞ്ഞത്. വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയൂ എന്നാണ് െപാലീസ് പറയുന്നത്. പ്രതികളെ കോടതി റിമാൻഡ് െചയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.