പെട്ടിമുടി ദുരന്തം:​ മൂന്ന്​ ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ച്​ തമിഴ്​നാട്​ സർക്കാർ

ചെന്നൈ: ഇടുക്കി രാജമല പെട്ടിമുടിയിലെ ദുരന്തബാധിതർക്ക്​ ധനസഹായവുമായി തമിഴ്​നാട്​ സർക്കാർ. ഉരുൾപൊട്ടലിൽ ജീവൻ നഷ്​ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക്​ മൂന്ന്​ ലക്ഷം രൂപ വീതം നൽകുമെന്ന്​ തമിഴ്​നാട്​ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക്​ ഒരു ലക്ഷം രൂപയും ധനസഹായമായി പ്രഖ്യാപിച്ചിട്ടുണ്ട്​.

ആഗസ്​റ്റ്​ ഏഴിനുണ്ടായ ഉരുൾപൊട്ടലിൽ ജീവൻ നഷ്​ടപ്പെട്ട 62 പേരുടെ മൃതദേഹങ്ങൾ ഇതിനകം കണ്ടെടുത്തിട്ടുണ്ട്​. മരിച്ചവരെല്ലാവരും രാജമലയിലെ തേയില പ്ലാ​േൻറഷനിൽ ​േജാലി ചെയ്യുന്നവരായിരുന്നു. തലമുറകൾക്ക്​​ മുമ്പ്​ തമിഴ്​നാട്ടിൽ നിന്ന്​ കുടിയേറി വന്നവരുടെ കുടുംബങ്ങളാണിവർ ​.

മരിച്ചവരുടെ കുടുംബാംങ്ങൾക്ക്​ കേരള മുഖ്യമന്ത്രി പിണറായി വിജയൻ അഞ്ച്​ ലക്ഷം രൂപ വീതവും പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട്​ ലക്ഷം രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്​.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.