മർദനമേറ്റ രാമൻ

കഞ്ചാവ് വളർത്തുന്നതായി ആരോപിച്ച് അട്ടപ്പാടിയിലെ ആദിവാസി കുടുംബത്തിന് തമിഴ്നാട് പൊലീസിന്റെ മർദനം

പാലക്കാട്: കഞ്ചാവ് വളർത്തുന്നെന്ന് ആരോപിച്ച് അട്ടപ്പാടിയിലെ ആദിവാസി കുടുംബത്തെ തമിഴ്നാട് പൊലീസ് മർദിച്ചതായി പരാതി. തമിഴ്നാട് മഞ്ചൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനും കൈക്കാട്ടിയിലെ വനം വകുപ്പ് ജീവനക്കാരും ചേർന്ന് മർദിച്ചതായാണ് പരാതി. തമിഴ്നാട് അതിർത്തിയോട് ചേർന്ന് താമസിക്കുന്ന കുടുംബത്തെയാണ് മർദിച്ചതായി പരാതിയുയർന്നത്. പരിക്കേറ്റ രാമൻ, ഭാര്യ മലർ, മക്കളായ കാർത്തിക്, രഞ്ജന, അയ്യപ്പൻ എന്നിവർ കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ ചികിത്സ തേടി.

വീടുപണി കഴിഞ്ഞ് തമിഴ്നാട് അതിർത്തിയിലുള്ള വാടക വീട്ടിലേക്ക് പോകുമ്പോഴാണ് രാമന് മർദനമേറ്റത്. മർദിച്ച ശേഷം കൈകൾ കെട്ടിയിടുകയും പിന്നീട് കിണ്ണക്കോരെ പൊലീസ് ചെക് പോസ്റ്റിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഇത് അന്വേഷിക്കാൻ പോയ കുടുംബത്തെയും മർദിക്കുകയായിരുന്നത്രെ. കുടുംബം പുതൂർ പൊലീസിൽ പരാതി നൽകി.

Tags:    
News Summary - Tamil Nadu police beat up a tribal family of Attapadi for allegedly growing ganja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.