തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ കഴിഞ്ഞ അധ്യയന വർഷത്തെ അധ്യാപക തസ്തിക നിർണയ നടപടി നിർത്തിവെച്ചു. സംരക്ഷിത അധ്യാപകരെ എയ്ഡഡ് സ്കൂളുകളിലെ ഒഴിവുകളിലേക്ക് പുനർവിന്യസിക്കാനുള്ള തീരുമാനത്തിനെതിരെ മാനേജ്മെൻറുകൾ സമർപ്പിച്ച ഹരജിയിൽ തൽസ്ഥിതി തുടരാൻ ഹൈകോടതി നിർദേശിച്ചതോടെയാണിത്. ഇൗമാസം 23നകം തസ്തിക നിർണയ നടപടി പൂർത്തിയാക്കി അധ്യാപക ബാങ്കിൽ മാറ്റംവരുത്താനിരുന്നതായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ 19ന് തൽസ്ഥിതി തുടരാൻ ഹൈകോടതി നിർദേശിച്ചത്. തസ്തിക നിർണയ നടപടി നിർത്തിവെച്ചത് ഒേട്ടറെ അധ്യാപകരുടെ പുനർവിന്യാസത്തെയും ബാധിക്കും.
എയ്ഡഡ് സ്കൂളുകളിലെ ഒഴിവുകളിലേക്ക് സംരക്ഷിത അധ്യാപകരെ ബാങ്കിൽനിന്ന് പുനർവിന്യസിക്കാനായി കേരള വിദ്യാഭ്യാസ ചട്ടത്തിൽ സർക്കാർ ഭേദഗതി വരുത്തിയിരുന്നു. ഇതുപ്രകാരം 1979ന് മുമ്പുള്ള സ്കൂളുകളിൽ വരുന്ന രണ്ട് അധിക തസ്തികകളിൽ ഒന്നിലേക്ക് സംരക്ഷിത അധ്യാപകരെ പുനർവിന്യസിക്കണം. 1979 മേയ് 22ന് ശേഷം നിലവിൽവന്ന സ്കൂളുകളിൽ ഭാവിയിൽ വരുന്ന മുഴുവൻ ഒഴിവുകളിലേക്കും അധ്യാപക ബാങ്കിൽനിന്ന് നിയമിക്കണമെന്നുമായിരുന്നു ചട്ടത്തിൽ വരുത്തിയ ഭേദഗതി. ഇതാണ് മാനേജർമാർ കോടതിയിൽ ചോദ്യംചെയ്തതും തൽസ്ഥിതി തുടരാനും നിർദേശിച്ചതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.