അഞ്ച് ട്രെയിനുകൾ നീട്ടും, പത്തെണ്ണത്തിന്‍റെ വേഗം കൂടും 

പാ​ല​ക്കാ​ട്: ന​വം​ബ​ർ ഒ​ന്ന്​ മു​ത​ൽ പു​തി​യ സ​മ​യ​ക്ര​മം വ​രു​ന്ന​തോ​ടെ അ​ഞ്ച് ട്രെ​യി​നു​ക​ൾ നീ​ട്ടും. പു​തി​യ ര​ണ്ട് ട്രെ​യി​നു​ക​ൾ വ​രു​മെ​ന്നും സൂ​ച​ന​യു​ണ്ട്. ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ് ര​ണ്ട് ദി​വ​സ​ത്തി​ന​കം പു​റ​ത്തി​റ​ങ്ങു​മെ​ന്ന് റെ​യി​ൽ​വേ അ​റി​യി​ച്ചു. പു​തി​യ സ​മ​യ​ക്ര​മം വ​രു​ന്ന​തോ​ടെ പാ​ല​ക്കാ​ട് റെ​യി​ൽ​വേ ഡി​വി​ഷ​ന് കീ​ഴി​ലെ പ​ത്തി​ല​ധി​കം ട്രെ​യി​നു​ക​ളു​ടെ വേ​ഗം വ​ർ​ധി​ക്കും. അ​ഞ്ച് മി​നി​റ്റ്​ മു​ത​ൽ മൂ​ന്ന് മ​ണി​ക്കൂ​ർ 55 മി​നി​റ്റ്​ വ​രെ മാ​റ്റം വ​ന്നേ​ക്കു​മെ​ന്നാ​ണ് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന സൂ​ച​ന.

തി​രു​വ​ന​ന്ത​പു​രം-​പാ​ല​ക്കാ​ട് അ​മൃ​ത എ​ക്സ്പ്ര​സ് മ​ധു​ര വ​രെ​യും ചെ​െ​ന്നെ സെ​ൻ​ട്ര​ൽ-​പ​ള​നി എ​ക്സ്പ്ര​സ് പാ​ല​ക്കാ​ട് വ​രെ​യും നീ​ട്ടി. പാ​ല​ക്കാ​ട് ടൗ​ൺ-​തി​രു​ച്ച​ന്തൂ​ർ പാ​സ​ഞ്ച​ർ പാ​ല​ക്കാ​ട് ജ​ങ്​​ഷ​ൻ സ്​​റ്റേ​ഷ​നി​ൽ​നി​ന്ന് സ​ർ​വി​സ് ന​ട​ത്തും. ആ​ഴ്ച​യി​ൽ അ​ഞ്ചു​ദി​വ​സം എ​റ​ണാ​കു​ള​ത്തു​നി​ന്ന് പു​റ​പ്പെ​ട്ടി​രു​ന്ന എ​ക്സി​ക്യൂ​ട്ടി​വ് എ​ക്സ്പ്ര​സ് പു​തി​യ സ​മ​യ​ക്ര​മം പ്ര​കാ​രം എ​ല്ലാ ദി​വ​സ​വും ആ​ല​പ്പു​ഴ​യി​ൽ നി​ന്നാ​കും സ​ർ​വി​സ് ന​ട​ത്തു​ക. ചെ​ന്നൈ എ​ഗ്​​മോ​ർ-​തി​രു​വ​ന​ന്ത​പു​രം അ​ന​ന്ത​പു​രി എ​ക്സ്​​പ്ര​സ് കൊ​ല്ല​ത്തേ​ക്ക് നീ​ട്ടും.16356 മം​ഗ​ളൂ​രു ജ​ങ്​​ഷ​ൻ-​കൊ​ച്ചു​വേ​ളി എ​ക്സ്പ്ര​സ് (ആ​ഴ്ച​യി​ൽ ര​ണ്ട് ത​വ​ണ),19424 ഗാ​ന്ധി​ധാം-​തി​രു​നെ​ൽ​വേ​ലി പ്ര​തി​വാ​ര ഹം​സ​ഫ​ർ എ​ക്സ്പ്ര​സ് എ​ന്നി​വ​യാ​ണ് പു​തി​യ സ​മ​യ​ക്ര​മ​ത്തി​ൽ ഇ​ടം പി​ടി​ക്കു​ന്ന പു​തി​യ​വ. എ​ന്നാ​ൽ, ഇ​വ സ​ർ​വി​സ് ന​ട​ത്തു​ന്ന തീ​യ​തി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. 

16356 മം​ഗ​ളൂ​രു ജ​ങ്​​ഷ​ൻ--​കൊ​ച്ചു​വേ​ളി എ​ക്സ്പ്ര​സ് വെ​ള്ളി​യാ​ഴ്ച​യും ഞാ​യ​റാ​ഴ്ച​യും രാ​ത്രി എ​ട്ടി​ന് മം​ഗ​ളൂ​രു ജ​ങ്​​ഷ​നി​ൽ​നി​ന്ന് (ക​ങ്ക​നാ​ടി) പു​റ​പ്പെ​ടും. അ​ടു​ത്ത​ദി​വ​സം രാ​വി​ലെ 8.15ന് ​കൊ​ച്ചു​വേ​ളി​യി​ലെ​ത്തും. കൊ​ച്ചു​വേ​ളി-​മം​ഗ​ളൂ​രു ജ​ങ്​​ഷ​ൻ (16355) എ​ക്സ്പ്ര​സ് വ്യാ​ഴാ​ഴ്ച​യും ശ​നി​യാ​ഴ്ച​യും കൊ​ച്ചു​വേ​ളി​യി​ൽ​നി​ന്ന് രാ​ത്രി 9.25ന് ​പു​റ​പ്പെ​ടും. അ​ടു​ത്ത​ദി​വ​സം രാ​വി​ലെ 9.15ന് ​മം​ഗ​ളൂ​രു ജ​ങ്​​ഷ​നി​ലെ​ത്തും. ഗാ​ന്ധി​ധാം--​തി​രു​ന​ൽ​വേ​ലി എ​ക്സ്​​പ്ര​സ് (19424) തി​ങ്ക​ളാ​ഴ്ച​ക​ളി​ൽ ഉ​ച്ച​ക്ക് 1.50ന് ​ഗാ​ന്ധി​ധാ​മി​ൽ​നി​ന്ന് പു​റ​പ്പെ​ടും. ബു​ധ​നാ​ഴ്ച​ക​ളി​ൽ രാ​വി​ലെ 11.30ന് ​തി​രു​ന​ൽ​വേ​ലി​യി​ലെ​ത്തും. തി​രു​നെ​ൽ​വേ​ലി-​ഗാ​ന്ധി​ധാം(19423) വ്യാ​ഴാ​ഴ്ച​ക​ളി​ൽ രാ​വി​ലെ 7.45ന് ​പു​റ​പ്പെ​ടും. ശ​നി​യാ​ഴ്ച​ക​ളി​ൽ പു​ല​ർ​ച്ച 4.40ന് ​ഗാ​ന്ധി​ധാ​മി​ലെ​ത്തും

ഒ​ക്ടോ​ബ​ർ 31 മു​ത​ൽ രാ​ത്രി 10.30ന് ​തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് പു​റ​പ്പെ​ടു​ന്ന 16343 അ​മൃ​ത എ​ക്സ്പ്ര​സ് അ​ടു​ത്ത​ദി​വ​സം രാ​വി​ലെ 7.45ന് ​പാ​ല​ക്കാ​ട് ടൗ​ൺ സ്​​റ്റേ​ഷ​നി​ലെ​ത്തി 7.50ന് ​മ​ധു​ര​യി​ലേ​ക്ക് പു​റ​പ്പെ​ടും. 1.10ന് ​മ​ധു​ര​യി​ലെ​ത്തും. ന​വം​ബ​ർ ഒ​ന്ന്​ മു​ത​ൽ 16344 അ​മൃ​ത എ​ക്സ്പ്ര​സ് വൈ​കീ​ട്ട് 3.45ന് ​മ​ധു​ര​യി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് രാ​ത്രി 9.15ന് ​പാ​ല​ക്കാ​ട്ടെ​ത്തും. 9.20ന് ​പു​റ​പ്പെ​ട്ട് അ​ടു​ത്ത​ദി​വ​സം രാ​വി​ലെ 6.25ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും. ഒ​ക്ടോ​ബ​ർ 31 മു​ത​ൽ 22651 ചെ​ന്നൈ സെ​ൻ​ട്ര​ൽ പ​ഴ​നി എ​ക്സ്പ്ര​സ് രാ​ത്രി 9.40ന് ​ചെ​ന്നൈ​യി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത​ദി​വ​സം രാ​വി​ലെ 7.15ന് ​പ​ഴ​നി​യി​ലും ഒ​മ്പ​തി​ന് പൊ​ള്ളാ​ച്ചി​യി​ലും 11ന് ​പാ​ല​ക്കാ​ട് ജ​ങ്​​ഷ​നി​ലു​മെ​ത്തും. ന​വം​ബ​ർ ഒ​ന്നു​മു​ത​ൽ പാ​ല​ക്കാ​ട് ജ​ങ്​​ഷ​നി​ൽ​നി​ന്ന് തി​രി​ച്ച് ( 22652) മൂ​ന്ന് മ​ണി​ക്ക് പു​റ​പ്പെ​ടും. 4.25ന് ​പൊ​ള്ളാ​ച്ചി​യി​ലും 5.55ന് ​പ​ഴ​നി​യി​ലും അ​ടു​ത്ത​ദി​വ​സം പു​ല​ർ​ച്ച 4.15ന് ​ചെ​ന്നൈ സെ​ൻ​ട്ര​ലി​ലു​മെ​ത്തും. 

പാ​ല​ക്കാ​ട്-​പ​ഴ​നി-​തി​രു​ച്ചെ​ന്തൂ​ർ പാ​സ​ഞ്ച​ർ (56769) ന​വം​ബ​ർ ഒ​ന്നു​മു​ത​ൽ പു​ല​ർ​ച്ച 4.30ന് ​പാ​ല​ക്കാ​ട് ജ​ങ്​​ഷ​നി​ൽ​നി​ന്ന് പു​റ​പ്പെ​ടും. 7.20ന് ​പ​ഴ​നി​യി​ലും വൈ​കീ​ട്ട് നാ​ലി​ന് തി​രു​ച്ച​ന്തൂ​രു​മെ​ത്തും. തി​രി​ച്ചു​ള്ള ട്രെ​യി​ൻ (56770) രാ​വി​ലെ 11.10ന് ​തി​രു​ച്ചെ​ന്തൂ​രി​ൽ​നി​ന്ന് പു​റ​പ്പെ​ടും 6.40ന് ​പ​ഴ​നി​യി​ലെ​ത്തും. രാ​ത്രി 10.30ന് ​പാ​ല​ക്കാ​ട് ജ​ങ്​​ഷ​നി​ലെ​ത്തും. ക​ണ്ണൂ​ർ-​എ​റ​ണാ​കു​ളം-​ആ​ല​പ്പു​ഴ എ​ക്സ്​​പ്ര​സ് (16308) പു​ല​ർ​ച്ച അ​ഞ്ചി​ന് ക​ണ്ണൂ​രി​ൽ​നി​ന്ന് പു​റ​പ്പെ​ടും. 11.35ന് ​എ​റ​ണാ​കു​ള​ത്തും 1.05ന് ​ആ​ല​പ്പു​ഴ​യി​ലു​മെ​ത്തും. ആ​ല​പ്പു​ഴ എ​റ​ണാ​കു​ളം ക​ണ്ണൂ​ർ എ​ക്സ്പ്ര​സ്(16307) 2.55ന് ​ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന് പു​റ​പ്പെ​ടും. 4.15ന് ​എ​റ​ണാ​കു​ള​ത്തെ​ത്തും. രാ​ത്രി 10.30ന് ​ക​ണ്ണൂ​രെ​ത്തും. 

ചെ​ന്നൈ എ​ഗ്​​മോ​ർ-​തി​രു​വ​ന​ന്ത​പു​രം- കൊ​ല്ലം അ​ന​ന്ത​പു​രി (16723) എ​ക്സ്പ്ര​സ് രാ​ത്രി 7.50ന് ​ചെ​ന്നൈ​യി​ൽ​നി​ന്ന് പു​റ​പ്പെ​ടും. അ​ടു​ത്ത​ദി​വ​സം രാ​വി​ലെ 11.40ന് ​തി​രു​വ​ന​ന്ത​പു​ര​ത്തും ഉ​ച്ച​ക്ക് ഒ​ന്നി​ന്​ കൊ​ല്ല​ത്തു​മെ​ത്തും. തി​രി​ച്ച് (16724) ഉ​ച്ച​ക്ക് മൂ​ന്നി​ന് കൊ​ല്ല​ത്തു​നി​ന്ന് പു​റ​പ്പെ​ടും. 4.05ന് ​തി​രു​വ​ന​ന്ത​പു​ര​ത്തും അ​ടു​ത്ത​ദി​വ​സം രാ​വി​ലെ 8.05ന് ​െ​ച​ന്നൈ എ​ഗ്​​േ​മാ​റി​ലു​മെ​ത്തു​ന്ന രീ​തി​യി​ലു​മാ​ണ് ട്രെ​യി​നു​ക​ൾ നീ​ട്ടി​യി​രി​ക്കു​ന്ന​ത്.

Tags:    
News Summary - Ten Trains are widening and tem trains morespeed -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.