തലശ്ശേരി: കഴിഞ്ഞദിവസം ഇല്ലത്തുതാഴെ, മണോളിക്കാവ് ഭാഗങ്ങളിലുണ്ടായ സി.പി.എം-ബി.ജെ.പി സംഘർഷത്തിെൻറ തുടർച്ചയായി വീടുകൾക്കുനേരെ ആക്രമണവും ബോംബേറും. ബോംബേറിൽ സി.പി.എം പ്രവർത്തകക്കും രണ്ടു കുട്ടികൾക്കും പരിേക്കറ്റു. മൂഴിക്കരയിലെ ബി.ജെ.പി അനുഭാവി പഞ്ചാരൻറവിട ഷൈജു, മഹിള അസോസിയേഷന്‍ തിരുവങ്ങാട് ഈസ്റ്റ് വില്ലേജ്കമ്മിറ്റി അംഗവും സി.പി.എം പെരിങ്കളം ബ്രാഞ്ച് അംഗവുമായ പെരിങ്കളം പ്രതീക്ഷയില്‍ പി. ഉഷ എന്നിവരുടെ വീടുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
ഒരുസംഘം ഷൈജുവിെൻറ വീട് അടിച്ചുതകർത്തപ്പോൾ മറ്റൊരുസംഘം ഉഷയുടെ വീടിനുനേരെ ബോംബെറിയുകയായിരുന്നു. ഷൈജുവിെൻറ വീട് സി.പി.എം പ്രവർത്തകരാണ് ആക്രമിച്ചതെന്ന് ബി.ജെ.പിയും ഉഷയുടെ വീടിനുനേരെ ബോംബെറിഞ്ഞത് ബി.ജെ.പി-ആർ.എസ്.എസ് സംഘമാണെന്ന് സി.പി.എമ്മും ആരോപിച്ചു. ബോംബേറിൽ പി. ഉഷ, പേരമക്കളായ അനാമിക (ഒമ്പത്), അലേഷ് (ഏഴ്) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തലശ്ശേരി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാത്രി ഷൈജുവിെൻറ വീടിെൻറ വാതില്‍ ചവിട്ടിത്തുറന്ന് അകത്തുകടന്നാണ് സംഘം അക്രമം നടത്തിയത്. സീലിങ് സാമഗ്രികള്‍ വാളുപയോഗിച്ച് നശിപ്പിച്ചെന്ന് ഷൈജു ന്യൂ മാഹി പൊലീസിൽ നല്‍കിയ പരാതിയിൽ പറഞ്ഞു. ഈ സംഭവത്തിന് പിന്നാലെയാണ് വെള്ളിയാഴ്ച പുലർച്ച ഉഷയുടെ വീടിനുനേരെ ബോംബേറുണ്ടായത്. സ്‌ഫോടനത്തില്‍ വീടിെൻറ മുന്‍വശത്തെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. നിലത്തുപാകിയ ടൈല്‍സ് പൊട്ടി, ചുമരിെൻറ തേപ്പ് അടര്‍ന്നു.
സി.പി.എം പ്രവര്‍ത്തകന്‍ ലിനേഷിെൻറയും ഡി.വൈ.എഫ്.ഐ തിരുവങ്ങാട് ഈസ്റ്റ് മേഖല കമ്മിറ്റി അംഗം മോനിഷയുടെയും മക്കളാണ് പരിക്കേറ്റ അനാമികയും അലേഷും.ബോംബേറ് നടന്ന വീടും പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെയും മഹിള അസോസിയേഷന്‍ നേതാക്കളായ വി. സതി, എം. പ്രസന്ന എന്നിവര്‍ സന്ദര്‍ശിച്ചു. വീടിന് നേരെയുണ്ടായ ബോംബേറില്‍ മഹിള അസോസിയേഷന്‍ ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു. പെരിങ്കളത്ത് മഹിള അസോസിയേഷെൻറ നേതൃത്വത്തില്‍ പ്രകടനവും യോഗവും നടത്തി.ഷൈജുവിെൻറ വീട് ആക്രമിച്ചതിന് കണ്ടാലറിയാവുന്ന ഏഴു സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ ന്യൂ മാഹി പൊലീസും ലനീഷിെൻറയും മാതാവ് ഉഷയുടെയും പരാതിയില്‍ ബി.ജെ.പി പ്രവർത്തകർക്കെതിരെ തലശ്ശേരി പൊലീസും കേസെടുത്തു. പ്രദേശത്ത് ശക്തമായ െപാലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.