കൊട്ടിയം (കൊല്ലം): കോൺഗ്രസിനെക്കുറിച്ച് വലിയ പ്രതീക്ഷയുള്ളതുകൊണ്ടാണ് 35 സീറ്റിൽ ജയിച്ചാൽ കേരളത്തിൽ അധികാരത്തിൽ വരുമെന്ന് ബി.ജെ.പി പറയുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇത് കേരളമാണെന്ന് ബി.ജെ.പി മറക്കരുത്.
വ്യക്തമായ രാഷ്ട്രീയ ധാരണകളും വിവേചന ശക്തിയുമുള്ള ജനങ്ങളാണ് കേരളത്തിെൻറ കരുത്തെന്നും സി.പി.ഐ മുഖത്തല മണ്ഡലം കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു. ആങ്ങള മരിച്ചാലും, നാത്തൂെൻറ കണ്ണീർ കണ്ടാൽ മതി എന്നാണ് കേരളത്തിലെ കോൺഗ്രസിെൻറ നിലപാട്.
തങ്ങളുടെ നേതാക്കളായ ചിദംബരത്തെ ജയിലിലടച്ചാലും, കർണാടക പി.സി.സി പ്രസിഡൻറിനെതിരെ ഇ.ഡി കേസെടുത്താലും എങ്ങനെയെങ്കിലും പിണറായി വിജയനെ പിടികൂടുമെങ്കിൽ പിടിക്കട്ടെ എന്നതാണ് ചിന്താഗതി.
തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജ് വഴി സ്വർണം വന്നിറങ്ങിയാൽ കസ്റ്റംസിെൻറ നിയന്ത്രണമില്ലാത്ത സംസ്ഥാന സർക്കാറിന് എന്തുചെയ്യാൻ കഴിയും. അതുസംബന്ധിച്ച അന്വേഷണം എവിടെയെത്തി എന്നു ചോദിച്ചാൽ ഉത്തരമില്ല -കാനം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.