ദിലീപിന്‍റെ ഫോൺ അൺലോക്ക് ചെയ്യാനുള്ള പാസ് വേഡ് കോടതിക്ക് കൈമാറി

കൊച്ചി: കോടതിയുടെ പക്കലുള്ള ഫോണുകളുടെ പാസ്‍വേഡ് പാറ്റേണ്‍ കോടതിക്ക് കൈമാറി ദിലീപിന്‍റെ അഭിഭാഷകന്‍. ഗൂഢാലോചനാ കേസിൽ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ ഫോൺ അൺലോക്ക് ചെയ്യാൻ പ്രതികളോ അഭിഭാഷകരോ ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇന്ന് 5 മണിക്കുള്ളിൽ ഹാജരാകാനാണ് ആലുവ മജിസ്ട്രേറ്റ് കോടതി നിർദേശം നൽകിയത്. ഇതനുസരിച്ചാണ് ദിലീപിന്‍റെ അഭിഭാഷകനെത്തി പ്രതികളുടെ ഫോൺ പാസ് വേഡിന്‍റെ പാറ്റേൺ കോടതിക്ക് കൈമാറിയത്.

ദിലീപടക്കമുള്ള പ്രതികളുടെ ഫോണുകൾ തിരുവനന്തപുരം ഫോറെൻസിക് ലാബിൽ പരിശോധിക്കണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിലും ഇന്ന് തീരുമാനമാകും. ഇക്കാര്യം ആവശ്യപ്പെട്ട് ആലുവ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി. കോടതി അനുമതി ലഭിച്ചാൽ ദിലീപിന്‍റെ ശബ്ദ പരിശോധന നടത്താനും ക്രൈംബ്രാഞ്ച് തീരുമാനിച്ചു.

Tags:    
News Summary - The court asked Dileep or his lawyers to appear to unlock the phone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.