തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വി.സി നിയമനം സംബന്ധിച്ച സുപ്രീംകോടതി വിധി സ്വന്തം ഇഷ്ടപ്രകാരം വ്യാഖ്യാനിച്ചാണ് ചാൻസലറായ ഗവർണർ നടപടി സ്വീകരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദു. ഇത് നിർഭാഗ്യകരമാണ്. സംസ്ഥാന സർക്കാറിനും ഗവർണർക്കുമിടയിൽ ഭരണഘടന നിർവചിച്ച ബന്ധവും പാരസ്പര്യവും നിരാകരിക്കുന്ന രീതിയിലാണ് ഗവർണറുടെ നടപടികൾ. സർവകലാശാല നിയമങ്ങൾക്കും ഹൈകോടതി സമീപകാലത്ത് നടത്തിയ നിരീക്ഷണങ്ങൾക്കും വിരുദ്ധമാണ് ഗവർണറുടെ നിലപാട്.
കേരളത്തിലുള്ളതെല്ലാം പൊതു സർവകലാശാലകളാണ്. പൊതുസർവകലാശാലകൾക്ക് ആവശ്യമായ മാർഗനിർദേശവും ഫണ്ടിങ്ങും സംസ്ഥാന സർക്കാറിൽ നിക്ഷിപ്തമാണ്.
സംസ്ഥാന താൽപര്യത്തിന് തുരങ്കംവെക്കുന്ന നടപടികളാണ് ഗവർണർ സ്വീകരിക്കുന്നത്. നിയമസഭയിൽ അവതരിപ്പിച്ച നിയമങ്ങളുടെ അടിസ്ഥാനത്തിൽ രൂപവത്കരിക്കപ്പെട്ട സർവകലാശാലകളുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ പറയുന്നതിൽനിന്ന് വ്യത്യസ്തമായ നിലപാട് ഗവർണർ സ്വീകരിക്കുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.