ജോസ് വിഭാഗം ഇന്ന് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കും

കോ​ട്ട​യം: അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കും വി​രാ​മ​മി​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ് വി​ഭാ​ഗം ഇ​ന്ന് രാ​ഷ്ട്രീ​യ നി​ല​പാ​ട് പ്ര​ഖ്യാ​പി​ക്കും. കേരള കോൺഗ്രസ് ജോസ് പക്ഷത്തിന്റെ നേതൃയോഗം ഇന്ന് കോട്ടയത്ത് ചേരും. ഇടതു മുന്നണിയിൽ ചേക്കേറുന്ന കാര്യത്തിൽ നേതൃയോഗം അന്തിമ തീരുമാനം കൈക്കൊള്ളും. തുടർന്ന് ​ജോ​സ് കെ.​മാ​ണി കോ​ട്ട​യ​ത്ത് ന​ട​ത്തു​ന്ന വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പ്രഖ്യാപനം ഉണ്ടാകുക.

ജോസ് കെ മാണി വിഭാഗം നേതാവും എം.എൽ.എയുമായ റോഷി അഗസ്റ്റിന് കോവിഡ് ബാധിച്ചതിനെ തുടർന്നാണ് നേതൃയോഗം നീണ്ടുപോയത്. ജോസ് കെ മാണി എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവനുമായി നിരവധി തവണ ചർച്ച നടത്തിയെന്നാണ് റിപ്പോർട്ടുകൾ.

ജോസ് വിഭാഗത്തെ മുന്നണിയിൽ എടുക്കുന്നതിന് എതിർപ്പ് പ്രകടിപ്പിച്ച സി.പി.ഐ നിലപാടിൽ മയം വരുത്തിയിട്ടുണ്ടെന്നാണ് സൂചന. എന്നാൽ എൻ.സി.പി ഇപ്പോഴും ജോസ് വിഭാഗം മുന്നണിയിൽ വരുന്നതിനോട് എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.