വിശ്വാസം സംരക്ഷിക്കണമെന്ന നിലപാടാണ് ഇടതുപക്ഷത്തിനുള്ളതെന്ന് എം.എ ബേബി

പാലക്കാട്: വ്യക്തികളുടെ വിശ്വാസം സംരക്ഷിക്കണമെന്ന നിലപാടാണ് ഇടതുപക്ഷത്തിനുള്ളതെന്ന് സി.പി.എം നേതാവ് എം.എ ബേബി. വിശ്വാസ സ്വാതന്ത്ര്യത്തെ സംരക്ഷിക്കാൻ എൽ.ഡി.എഫ് വീഴ്ച വരുത്തിയില്ലെന്നും എം.എ ബേബി പറഞ്ഞു.

ശബരിമല വിഷയത്തിൽ എൻ.എസ്.എസുമായി തർക്കത്തിനില്ല. എൻ.എസ്.എസ് പൊതുവേ സമദൂര നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. സമദൂരം ഉപേക്ഷിച്ച് ഏതെങ്കിലും മുന്നണിയെ പിന്തുണക്കുമെന്ന് എൻ.എസ്.എസ് പറഞ്ഞിട്ടില്ല. എൻ.എസ്.എസിന്‍റെ അഭിപ്രായങ്ങൾ പൊതു സമൂഹത്തിൽ ചർച്ചയാകട്ടെയെന്നും എം.എ ബേബി മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമല വിഷയത്തില്‍ എൻ.എസ്.എസിന് രാഷ്ട്രീയമില്ലെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നേരത്തെ വ്യക്തമാക്കിയിരുന്നു. നിലപാട് തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ പലരും ശ്രമിക്കുകയാണെന്നും സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ശബരിമല വിഷയത്തിൽ യു.ഡി.എഫ് നിലപാട് തൃപ്തികരമെന്നാണ് സുകുമാരന്‍ നായര്‍ നേരത്തെ പ്രതികരിച്ചിരുന്നത്. അതേസമയം, വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട് ഇടതുപക്ഷത്തിന് എതിരായ നിലാപാടാണ് എൻ.എസ്.എസ് സ്വീകരിച്ചു വരുന്നത്. 

Tags:    
News Summary - The Left wants to protect the faith said MA Baby

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.