ന്യൂഡൽഹി: തർക്കംമൂലം വൈകിയ കോൺഗ്രസ് ഡി.സി.സി പ്രസിഡൻറുമാരുടെ പട്ടിക തിരുത്തലുകളോടെ പുറത്ത്. കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലേക്ക് അന്തിമ പട്ടികയിൽ ശിപാർശ ചെയ്ത പേരുകൾ വെട്ടി. കോട്ടയത്ത് നാട്ടകം സുരേഷും ആലപ്പുഴയിൽ ബി. ബാബു പ്രസാദും ഇടുക്കിയിൽ സി.പി. മാത്യുവും പ്രസിഡൻറുമാർ.
മറ്റു ജില്ലകളിലെ പ്രസിഡൻറുമാർ ഇവരാണ്: കാസർകോട് പി.കെ. ഫൈസൽ, കണ്ണൂർ മാർട്ടിൻ ജോർജ്, വയനാട് എൻ.ഡി. അപ്പച്ചൻ, കോഴിക്കോട് കെ. പ്രവീൺ കുമാർ, മലപ്പുറം വി.എസ്. ജോയി, പാലക്കാട് എ. തങ്കപ്പൻ, തൃശൂർ ജോസ് വെള്ളൂർ, എറണാകുളം മുഹമ്മദ് ഷിയാസ്, പത്തനംതിട്ട സതീഷ് കൊച്ചുപറമ്പിൽ, കൊല്ലം രാജേന്ദ്രപ്രസാദ്, തിരുവനന്തപുരം പാലോട് രവി.
ആലപ്പുഴയിൽ കെ.പി. ശ്രീകുമാറിനെയും കോട്ടയത്ത് ഫിൽസൺ മാത്യൂസിനെയും ഇടുക്കിയിൽ അഡ്വ. എസ്. അശോകനെയുമാണ് സംസ്ഥാന നേതൃത്വം നൽകിയ അന്തിമ പട്ടികയിൽനിന്ന് വെട്ടിയത്. ഗ്രൂപ്പു നേതാക്കളായ ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും സമ്മർദത്തെ തുടർന്നാണ് മാറ്റം.
അതേസമയം, പട്ടികയെച്ചൊല്ലിയുള്ള കടുത്ത അമർഷം മാറിയിട്ടില്ല. ഗ്രൂപ് തർക്കങ്ങൾക്കുപുറമെ വനിത, പിന്നാക്ക പ്രാതിനിധ്യവും സാമുദായിക സന്തുലനവും പാലിച്ചില്ലെന്ന പ്രശ്നം അതേപടി തുടരുന്നു. പുതിയ നേതൃനിരയുടെ ഇഷ്ടക്കാരെ നോമിനേറ്റ് ചെയ്തുവെന്ന പരാതിയും ബാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.