ജ്വല്ലറികളിൽ മോഷണം: ബി.ജെ.പി നേതാവായ പ്രതി പിടിയിൽ

കോട്ടയം: പാമ്പാടി, കറുകച്ചാൽ എന്നിവിടങ്ങളിലെ ജ്വല്ലറിയിൽനിന്ന് സ്വർണം മോഷ്ടിച്ചുകടന്ന ബി.ജെ.പി പ്രാദേശിക നേതാവായ പ്രതിയെ പൊലീസ് പിടികൂടി. കൂട്ടിക്കൽ മുക്കുളം ഭാഗത്ത് ഞാറവേലി വീട്ടിൽ എൻ.ആർ. അജീഷിനെയാണ് (26) പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ നവംബർ 29ന് പാമ്പാടിയിലെ ജ്വല്ലറിയിൽനിന്ന് നാലുപവനോളം തൂക്കംവരുന്ന ആഭരണവും ഡിസംബർ 10ന് കറുകച്ചാലിലെ ജ്വല്ലറിയിൽനിന്ന് മൂന്നുപവ‍ന്‍റെ മാലയുമാണ്​ ഇയാൾ മോഷ്ടിച്ചത്​. അജീഷ്​ ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെടു​പ്പി​ല്‍ ഇ​ള​ങ്കാ​ട് ടോ​പ്പ് വാ​ര്‍ഡി​ല്‍ ബി.​ജെ.​പി​യു​ടെ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ചി​രു​ന്നു.

സ്വർണമാല വേണമെന്ന് ആവശ്യപ്പെട്ട്​ സ്വർണക്കടയിലെത്തിയ പ്രതി കടയുടമയുടെ ശ്രദ്ധമാറിയപ്പോൾ ആഭരണം എടുത്ത്​ കടന്നുകളയുകയായിരുന്നു. 

Tags:    
News Summary - Theft in jewellers: BJP leader arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.