ഡിജിറ്റൽ/ ഒാൺലൈൻ പഠനം; 700ഒാളം പ്രദേശങ്ങളിൽ കണക്​ടിവിറ്റിയില്ല

തി​രു​വ​ന​ന്ത​പു​രം: സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഡി​ജി​റ്റ​ൽ/ ഒാ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന്​ സം​സ്ഥാ​ന​ത്തെ 700ഒാ​ളം പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ണ​ക്​​ടി​വി​റ്റി പ്ര​ശ്​​നം നേ​രി​ടു​ന്ന​താ​യി ക​ണ്ടെ​ത്തി.

മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം രൂ​പ​വ​ത്​​ക​രി​ച്ച സെ​ക്ര​ട്ട​റി​ത​ല സ​മി​തി ഇ​ൻ​റ​ർ​നെ​റ്റ്​ സേ​വ​ന​ദാ​താ​ക്ക​ളു​മാ​യി ചേ​ർ​ന്ന്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​ത്​ ക​ണ്ടെ​ത്തി​യ​ത്. ഇൗ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ തീ​രെ സി​ഗ്​​ന​ലി​ല്ലാ​ത്ത​വ​യും വേ​ഗം കു​റ​ഞ്ഞ സ്ഥ​ല​ങ്ങ​ളു​മു​ണ്ട്.

ക​ണ​ക്​​ടി​വി​റ്റി പ്ര​ശ്​​നം എ​ങ്ങ​നെ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​മെ​ന്ന​തി​െൻറ സാ​ധ്യ​താ​പ​ഠ​നം ന​ട​ത്തി റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കാ​ൻ സേ​വ​ന​ദാ​താ​ക്ക​ൾ​ക്ക്​ ​െഎ.​ടി സെ​ക്ര​ട്ട​റി നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഇൗ ​റി​പ്പോ​ർ​ട്ട്​ ല​ഭി​ച്ചാ​ൽ ഒ​രാ​ഴ്​​ച​ക്ക​കം പ​രി​ഹ​രി​ക്കാ​നു​ള്ള ക​ർ​മ​പ​ദ്ധ​തി ​െഎ.​ടി വ​കു​പ്പ്​ ത​യാ​റാ​ക്കും. ഇ​ത്​ ന​ട​പ്പാ​ക്ക​ൽ വി​വി​ധ സേ​വ​ന​ദാ​താ​ക്ക​ൾ​ക്ക്​ വീ​തി​ച്ചു​ന​ൽ​കും.

നേ​ര​ത്തേ മു​ഖ്യ​മ​ന്ത്രി വി​ളി​ച്ചു​ചേ​ർ​ത്ത സേ​വ​ന​ദാ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ന്​ പി​ന്നാ​ലെ നാ​ല്​ പ്ര​ധാ​ന സേ​വ​ന​ദാ​താ​ക്ക​ളാ​യ ബി.​എ​സ്.​എ​ൻ.​എ​ൽ, വോ​ഡ​ഫോ​ൺ-​െ​എ​ഡി​യ, ജി​യോ, എ​യ​ർ​ടെ​ൽ എ​ന്നി​വ​യു​ടെ പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ​െഎ.​ടി സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​ർ​ന്നി​രു​ന്നു.

ഇ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ ക​ണ​ക്​​ടി​വി​റ്റി പ്ര​ശ്​​നം നേ​രി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. കേ​ബി​ൾ ടി.​വി ഒാ​പ​റേ​റ്റ​ർ​മാ​രു​ടെ യോ​ഗം ശ​നി​യാ​ഴ്​​ച വി​ളി​ച്ചി​ട്ടു​ണ്ട്. ടെ​ലി​കോം ഡി​പ്പാ​ർ​ട്ടു​മെൻറും ക​ണ​ക്​​ടി​വി​റ്റി ഉ​റ​പ്പാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്നു​ണ്ട്. ആ​ദി​വാ​സി കു​ട്ടി​ക​ൾ​ക്ക്​ പ്ര​ഥ​മ പ​രി​ഗ​ണ ന​ൽ​കി മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും ഡി​ജി​റ്റ​ൽ വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പാ​ക്കു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. 

Tags:    
News Summary - There is no connectivity in about 700 areas for online class

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.