കൊണ്ടോട്ടി: അടുത്തവര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനവേളയിലും തീർഥാടകരുടെ സൗകര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് മൂന്ന് പുറപ്പെടല്‍ കേന്ദ്രങ്ങളുണ്ടാകും. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പുറത്തിറക്കിയ കരട് ഹജ്ജ് നയത്തില്‍ പ്രധാന കേന്ദ്രമായ കരിപ്പൂർ വിമാനത്താവളത്തിന് പുറമെ കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങെളയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയുള്‍പ്പെടെ രാജ്യത്താകെ 25 പുറപ്പെടല്‍ കേന്ദ്രങ്ങളാണുണ്ടാകുക. കഴിഞ്ഞതവണ മുതലാണ് സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളില്‍നിന്ന് തീര്‍ഥാടകര്‍ക്ക് യാത്രസൗകര്യം തുടങ്ങിയത്.
കഴിഞ്ഞ തവണത്തെ നയത്തില്‍ കാര്യമായ മാറ്റങ്ങളില്ലാതെയാണ് നയം പ്രഖ്യാപിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് തീര്‍ഥാടനത്തിനുള്ള വിലക്ക് നീക്കിയെന്നതാണ് ഏറെ ശ്രദ്ധേയം. കോവിഡിനെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ് നീക്കിയത്. ഒരു കവറില്‍ നാല് മുതിര്‍ന്നവര്‍ക്കും രണ്ട് കുട്ടികള്‍ക്കും സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ മുഖേന അപേക്ഷിക്കാം.
മുതിര്‍ന്ന പൗരന്മാര്ക്കും പുരുഷന്മാര് കൂടെയില്ലാത്ത വനിതകള്‍ക്കുമുള്ള മുന്‍ഗണന ഇത്തവണയും തുടരും. 70 വയസ്സിന് മുകളിലുള്ളവര്‍ക്ക് നറുക്കെടുപ്പില്ലാതെയാണ് അവസരം നല്‍കുക. ആകെ ലഭിക്കുന്ന ഹജ്ജ് േക്വാട്ടയില്‍ 80 ശതമാനം സംസ്ഥാനങ്ങള്‍ക്കും 20 ശതമാനം സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്കും അനുവദിക്കും. കരട് നയത്തില്‍ സംസ്ഥാന കമ്മിറ്റികളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ചശേഷം അന്തിമനയം പുറത്തിറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.