നിർത്തിയിട്ട കെ.എസ്.ആർ.ടി.സി ബസിന് പിറകിൽ കാറിടിച്ചു കയറി മൂന്നു പേർക്ക് പരിക്ക്

തിരുവനന്തപുരം: നിർത്തിയിട്ട കെ.എസ്.ആർ.ടി.സി ബസിന് പിറകിൽ കാറിടിച്ചു കയറി ഡ്രൈവറടക്കം മൂന്നു പേർക്ക് പരിക്കേറ്റു. ദേശീയപാതയിൽ ആറ്റിങ്ങൽ മാമത്താണ് സംഭവം.

വെള്ളിയാഴ്ച രാവിലെ 6.30ഓടെയാണ് സംഭവം. കെ.എസ്.ആർ.ടി.സി ബസ് സ്റ്റോപ്പിൽ നിർത്തി ആളെ കയറ്റുന്നതിനിടെയാണ് സംഭവം.

കാർ ഡ്രൈവർക്ക് ഗുരുതര പരിക്കുണ്ട്. ബസ് സ്റ്റോപ്പിൽ നിന്ന രണ്ടു പേർക്കുമാണ് പരിക്കേറ്റത്. ആറ്റിങ്ങൽ അ​ഗ്നിരക്ഷാസേന എത്തിയാണ് ഡ്രൈവറെ പുറത്തെടുത്തത്. 

Tags:    
News Summary - Three people injured when car hit the back of bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.