മൂന്നാറിൽ വീണ്ടും പുലിയിറങ്ങി; ഒന്നല്ല മൂന്നെണ്ണം

അടിമാലി: കൂട്ടത്തോടെ പുലികൾ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയത് ഭീതിപരത്തി. മൂന്നാർ കന്നിമല ലോവർ എസ്റ്റേറ്റിലാണ് പുലികൾ ഒന്നിന് പിറകേ ഒന്നായി മൂന്നെണ്ണം ഉറങ്ങിയത്. വെള്ളിയാഴ്ച രാവിലെ വോട്ട് രേഖപ്പെടുത്താൻ തൊഴിലാളികൾ വീട്ടിൽനിന്നും ഇറങ്ങിയപ്പോഴാണ് തേയില കാട്ടിലൂടെ പതിയെ നടന്ന് പുലികൾ വനത്തിലേക്ക് കയറി പോകുന്നത് കണ്ടത്.

മേഖലയിൽ പുലികളെ പലപ്പോഴും കാണാറുണ്ടെങ്കിലും മൂന്ന് പുലികളെ ഒന്നിച്ച് കാണുന്നത് ആദ്യമാണെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇതോടെ ജനങ്ങൾ ഭീതിയിലായി.

മേഖലയിൽ കടുവയുടെയും കാട്ടുപോത്ത്, കാട്ടാന എന്നിവയുടെ സാന്നിധ്യവുമുണ്ട്. അടുത്തിടെ പശുക്കളടക്കം

വളർത്തു മൃഗങ്ങൾ വ്യാപകമായി കാണാതായിരുന്നു. ഇതോടെ തോട്ടത്തിൽ പോയി പണിയെടുക്കാൻ തൊഴിലാളികൾക്ക് ഭയമായിട്ടുണ്ട്. ഇവയെ തുരത്താൻ അടിയന്തിരമായി വനം വകുപ്പ് നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്.

Tags:    
News Summary - three tigers in Munnar Kannimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.