വയനാട് കൂട്ടിലായ കടുവയെ ബത്തേരി വന്യമൃഗ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി

വയനാട്: വയനാട് പനവല്ലിയിൽ കൂട്ടിലായ കടുവയെ ബത്തേരി കുപ്പാടി വന്യമൃഗ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. കടുവയെ പരിശോധിച്ച ശേഷം തുറന്നുവിടുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.

ഇന്നലെ രാത്രി 8.15ഓടെ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങിയത്. ഒന്നര മാസമായി പ്രദേശത്ത് ഭീതി വിതച്ച കടുവയെ മയക്കുവെടിവെക്കാൻ വനം വകുപ്പിന്‍റെ ശ്രമങ്ങൾക്കിടെയാണ് കടുവ കൂട്ടിലാകുന്നത്.

നിരവധി വളർത്തു മൃഗങ്ങളെയും നായ്കളെയും കടുവ കൊന്നിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ആദിവാസിയുടെ വീട്ടിലേക്ക് കടുവ ഓടി കയറുകയും ചെയ്തു. ഇതിന് പിന്നാലെ നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയതോടെയാണ് കടുവയെ പിടികൂടാൻ വനം വകുപ്പ് നടപടി സ്വീകരിച്ചത്. 

Tags:    
News Summary - Tiger in Wayanad cage shifted to sulthan bathery wild animal rehabilitation centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.