കോട്ടയം: സന്യാസ ജീവിതത്തിനായി രൂപത ചുമതലകളിൽ നിന്ന് ഒഴിയാൻ അനുവദിക്കണമെന്ന പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കെൻറ ആവശ്യം സിറോ മലബാർ സഭ സിനഡ് അംഗീകരിച്ചു. നേരേത്ത ഇതിന് പാലാ രൂപതയും അംഗീകാരം നല്‍കിയിരുന്നു. സിനഡും അംഗീകരിച്ചതോടെ സഭാ ഭരണത്തില്‍നിന്നുള്ള അദ്ദേഹത്തിെൻറ വിരമിക്കൽ ഉറപ്പായി.
2022ഒാടെ ഔദ്യോഗിക ചുമതല ഒഴിയുമെന്ന് മാര്‍ ജേക്കബ് മുരിക്കൻ നേരേത്ത വ്യക്തമാക്കിയിരുന്നു. മാർപാപ്പക്കും അദ്ദേഹം കത്ത് അയച്ചിരുന്നു. ഇത് വത്തിക്കാനിൽനിന്ന് സിറോ മലബാർ സഭ സിനഡിന് കൈമാറുകയായിരുന്നു. സിനഡ് ചർച്ച ചെയ്ത് അനുമതി നൽകി. മെത്രാനെ ഒൗദ്യോഗികമായി നിയമിക്കുന്നത് മാർപാപ്പയായതിനാൽ വിരമിക്കൽ തീരുമാനവും ഔദ്യോഗികമായി വത്തിക്കാനിൽനിന്നാകും ഉണ്ടാവുക.
സിറോ മലബാര്‍ സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ബിഷപ് സ്ഥാനത്യാഗത്തിന് ഒരുങ്ങുന്നത്. ആര്‍ഭാടരഹിത ജീവിതം നയിച്ചിരുന്ന ബിഷപ് 2016ല്‍ വൃക്ക ദാനം ചെയ്തിരുന്നു. ഇടുക്കി നല്ലതണ്ണിയിെല മാര്‍ സ്ലീവ ദയറയിലെ ആശ്രമത്തിലാകും സന്യാസ ജീവിതം നയിക്കുക. വനാന്തരീക്ഷമുള്ള ഇവിടം ഏകാന്തജീവിതത്തിന് അനുയോജ്യമാണ്.
2012ലാണ് പാലാ രൂപത സഹായമെത്രാനാകുന്നത്. ഡിസംബറോടെ ഔദ്യോഗിക പദവികളും ഒഴിഞ്ഞ് സാധാരണ സന്യാസിയായി മാറും. ആത്മീയജീവിതത്തോട് കൂടുതൽ ചേർന്നുനിൽക്കാനാണ് സ്ഥാനത്യാഗമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.