കൊല്ലം: സംസ്ഥാനത്ത് 52 ദിവസം നീളുന്ന ടോളിങ് നിരോധനം ശനിയാഴ്ച അർധരാത്രിയോടെ പ്രാബല്യത്തിലായി. നേരത്തേ 47 ദിവസമായിരുന്ന നിരോധനം ഇത്തവണ അഞ്ചുദിവസംകൂടി നീട്ടുകയായിരുന്നു. മത്സ്യബന്ധനം നടത്തിവന്ന ബോട്ടുകൾ വെള്ളി, ശനി ദിവസങ്ങളിലായി പൂർണമായും കരയിലേക്ക് എത്തിയിരുന്നു.
ശനിയാഴ്ച തിരിച്ചെത്തിയ ബോട്ടുകൾക്ക് കാര്യമായ മത്സ്യം ലഭിച്ചില്ല. 3800 ഓളം ബോട്ടുകളാണ് കേരള തീരത്തുള്ളത്. ട്രോളിങ് നിരോധനം അഞ്ചു ദിവസം കൂടി നീട്ടിയതിനെതിരെ പ്രതിഷേധവുമായി ബോട്ടുടമകൾ രംഗത്തുന്നുണ്ട്. കപ്പലും വള്ളങ്ങളുമടക്കം എല്ലാത്തരം നൗകകൾക്കും ബാധകമാക്കാതെ ട്രോളിങ് നിരോധനംകൊണ്ട് ഫലമില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. നിയമ വിരുദ്ധ ട്രോളിങ് തടയാൻ ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്സ്മെൻറും ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.