ചെർപ്പുളശ്ശേരി: ചെര്‍പ്പുളശ്ശേരിയില്‍ ലോറിയില്‍ ഒളിപ്പിച്ച് കടത്തിയ രണ്ടര കോടിയുടെ നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി. കര്‍ണാടക രജിസ്ട്രേഷന് നമ്പറിലുള്ള ലോറിയിൽ 781 ചാക്കുകളിലായി 5,76,031 പാക്കറ്റ് ഉല്പന്നങ്ങളാണ് കണ്ടെടുത്തത്. ആന്റി നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി ആര്. മനോജ്കുമാറും ചെര്‍പ്പുളശ്ശേരി പൊലീസും സംയുക്തമായാണ് ശനിയാഴ്ച രാത്രി പരിശോധന നടത്തിയത്.
രഹസ്യവിവരത്തെ തുടർന്ന് വാഹനം നിരീക്ഷണത്തിലായിരുന്നു. കർണാടകയിൽനിന്ന് വാടകക്കെടുത്ത ലോറിയാണ് കടത്തിന് ഉപയോഗിച്ചത്. ഇതിന് മുമ്പും ലഹരി വസ്തുക്കൾ കടത്തിയതായി പൊലീസ് പറഞ്ഞു.
മൈദ ചാക്കുകള്‍ക്കൊപ്പമാണ് പുകയില ഉല്പന്നങ്ങള് കണ്ടെടുത്തത്. ലോറി ഡ്രൈവര്‍ കരുവാരകുണ്ട് സ്വദേശി മുഹമ്മദ് ഹാരിഫ് (44), സഹായി കാരാകുര്‍ശ്ശി എളമ്പുലാശ്ശേരി സ്വദേശി മുഹമ്മദ് ഹനീഫ (48) എന്നിവരെ അറസ്റ്റ് ചെയ്തു. കോടതി ഇവരെ റിമാൻഡ് ചെയ്തു. ലോറിയിൽനിന്ന് വടിവാളിന് സമാനമായ രണ്ട് ആയുധങ്ങളും കണ്ടെടുത്തു. അടുത്തിടെ പാലക്കാട് ജില്ലയിൽ നടക്കുന്ന ഏറ്റവും വലിയ ലഹരി വേട്ടയാെണന്ന് പൊലീസ് പറഞ്ഞു.
കേരളത്തിലേക്ക് ലഹരി ഉൽപന്നങ്ങൾ എത്തിക്കുന്ന വന്‍ റാക്കറ്റ് തന്നെ ഇതിന് പിന്നിലുണ്ടെന്ന് സംശയിക്കുന്നതായും ഉറവിടം സംബന്ധിച്ചും മറ്റു കാര്യങ്ങളും വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും ചെര്‍പ്പുളശ്ശേരി ഇൻസ്പെക്ടർ ടി. ശശികുമാര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.