വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അൾജീരിയയിലേക്ക്

ന്യൂഡൽഹി:മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അൾജീരിയയിലേക്ക് പുറപ്പെട്ടു. സെപ്​റ്റംബർ 17 വരെ നീണ്ടു നിൽക്കുന്ന സന്ദർശനത്തിനിടെ അൾജീരിയൻ പ്രധാനമന്ത്രി ഐമെൻ ബെനാബ്​ദ്​ റഹ്​മാൻ, വിദേശകാര്യ മന്ത്രി റംതാൻ ലാമമറ എന്നിവരുമായും ഉന്നത ഉദ്യോഗസ്ഥരുമായും മന്ത്രി കൂടികാഴ്ച നടത്തും. ഉഭയകക്ഷി ബന്ധവും,പ്രാദേശിക അന്താരാഷ്​ട്ര വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയാകും. അൾജീരിയയിലെ ഇന്ത്യൻ സമൂഹവുമായും വി.മുരളീധരൻ സംവദിക്കും.

ഇന്ത്യയും അൾജീരിയയും തമ്മിൽ ശക്തമായ നയതന്ത്ര ബന്ധമാണുള്ളത്. കോളോണിയൽ അധിനിവേശത്തിനെതിരെ യോജിച്ച് പോരാടിയ ചരിത്രമുള്ള ഇരു രാജ്യങ്ങളും തമ്മിൽ 1962 ൽ അൾജീരിയ സ്വതന്ത്രമായത് മുതൽ നയതന്ത്ര ബന്ധമുണ്ട്. നിരവധി ഇന്ത്യൻ കമ്പനികൾ അൾജീരിയയിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.