തിരുവനന്തപുരം: വാക്സിൻക്ഷാമത്തിന് പുറെമ ജനിതകഭേദം വന്ന വൈറസ് സാന്നിധ്യവും കോവിഡിനെതിരെ കേരളത്തിെൻറ സാമൂഹിക പ്രതിരോധശേഷി (ഹേർഡ് ഇമ്യൂണിറ്റി) ആർജിക്കൽ ദൗത്യത്തിന് കടുത്ത വെല്ലുവിളി. കുറഞ്ഞത് 60 ശതമാനം പേർക്കെങ്കിലും വാക്സിനെടുത്താലേ സാമൂഹിക പ്രതിരോധം ആർജിക്കാനാകൂ എന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തൽ. വാക്സിൻ ക്ഷാമം രൂക്ഷമായതോടെ ഇൗ ശ്രമവും പ്രതിസന്ധിയിലാണ്. ഇതുവരെ ജനസംഖ്യയുടെ 13.78 ശതമാനത്തിന് മാത്രമേ വാക്സിൻ നൽകാനായിട്ടുള്ളൂ. ഇതിൽതന്നെ ഒന്നാം ഡോസ് എടുത്തവരാണ് കൂടുതലും.
ജനിതകഭേദം വന്ന വൈറസുകളാണ് സാമൂഹിക പ്രതിരോധം ആർജിക്കുന്നതിലെ രണ്ടാമത്തെ വെല്ലുവിളി. ഇത്തരം വൈറസുകളിൽ വാക്സിൻ പ്രവർത്തനക്ഷമത എത്ര എന്ന് വ്യക്തമല്ല. ഇക്കാര്യത്തിൽ ശാസ്ത്രീയപഠനങ്ങളൊന്നും നടന്നിട്ടുമില്ല. ഇൗ സാഹചര്യത്തിൽ ജനസംഖ്യയുടെ 80 ശതമാനത്തിനെങ്കിലും വാക്സിൻ നൽകിയാൽ മാത്രമേ സാമൂഹികപ്രതിരോധം ആർജിക്കാനാകൂ. 50 ലക്ഷം ഡോസ് ആവശ്യപ്പെടുേമ്പാൾ രണ്ട് ലക്ഷം കിട്ടുന്ന നിലവിലെ സാഹചര്യത്തിൽ എത്ര നാൾ കൊണ്ട് ദൗത്യം പൂർത്തീകരിക്കാനാകുമെന്നും വ്യക്തമല്ല. രണ്ടാം തരംഗത്തെ വാക്സിനേഷൻ വഴിയുള്ള ആർജിതപ്രതിരോധത്തിലൂടെ മാത്രം നേരിടാൻ ആവില്ലെന്ന് സാരം. വൈറസ് ബാധ ഉണ്ടായാലും രോഗം മൂലമുള്ള ഗുരുതരാവസ്ഥ കുറക്കാമെന്നതാണ് വാക്സിനുകളുടെ പ്രധാന ആനുകൂല്യം.
ഒന്നാം ഡോസ് 100 ശതമാനവും പൂർത്തിയാക്കിയ ആരോഗ്യപ്രവർത്തകർക്ക് പോലും രണ്ടാം ഡോസ് നൽകാൻ വാക്സിനില്ലാത്ത സ്ഥിതിയാണ്. രാജ്യത്ത് തന്നെ ആദ്യം വാക്സിൻ വിതരണം ആരംഭിച്ചത് ആരോഗ്യപ്രവർത്തകരിലാണ്.
വാക്സിൻ സ്വീകരിച്ച് രണ്ടാഴ്ച പിന്നിടുേമ്പാഴാണ് പ്രതിേരാധശേഷി ആർജിക്കാനാവുക. ഇത്തരമൊരു പ്രതിരോധശേഷി ഇനിയും ആരോഗ്യപ്രവർത്തകരിൽ പോലും 100 ശതമാനം സാധ്യമാക്കാൻ സാധിച്ചിട്ടില്ല.
ഒന്നാം ഡോസ് സ്വീകരിച്ച കേരളത്തിലെ ആരോഗ്യപ്രവർത്തകരിൽ കഴിഞ്ഞ ഏഴ് ദിവസത്തെ കണക്കെടുത്താൽ പ്രതിദിനം കോവിഡ് ബാധിതരാകുന്നത് ശരാശരി 33 പേരാണ്. ഇതുവരെ 73 ശതമാനം പേരാണ് രണ്ടാം ഡോസ് സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.