എ.കെ.ജി സെന്‍റർ ആക്രമിച്ചത് ആരാണെന്ന് പൊലീസിന് അറിയാമെന്ന് വി.ഡി. സതീശൻ

കോഴിക്കോട്: എ.കെ.ജി സെന്‍റർ ആക്രമണത്തിലെ പ്രതികളെ പിടിക്കാത്തത് അന്വേഷണം സി.പി.എമ്മിൽ എത്തിച്ചേരുമെന്നതിനാലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആരാണ് ആക്രമണം നടത്തിയതെന്ന് പൊലീസിന് അറിയാം. സ്വന്തം പാർട്ടി ഓഫീസ് ആക്രമിച്ചവരെ പിടിക്കാൻ സാധിക്കാത്തത് മുഖ്യമന്ത്രിക്ക് നാണക്കേടാണെന്നും വി.ഡി. സതീശൻ പറഞ്ഞു.

സ്വർണ കള്ളക്കടത്ത് കേസ് ചർച്ച പൊതുശ്രദ്ധയിൽ നിന്ന് തിരിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് എ.കെ.ജി സെന്‍റർ ആക്രമണം. അതുകൊണ്ടാണ് സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയുള്ള ബോംബേറ് പ്രതിപക്ഷം അടിയന്തര പ്രമേയമായി നിയമസഭയിൽ കൊണ്ടുവന്നത്.

കോൺഗ്രസുകാർ സ്റ്റീൽ ബോംബ് എറിഞ്ഞെന്നാണ് ഇ.പി. ജയരാജൻ പറഞ്ഞത്. ഇടിമുഴക്കം കേട്ടെന്ന് പി.കെ. ശ്രീമതി ടീച്ചർ പറഞ്ഞു. ഇതെല്ലാം പറഞ്ഞത് അക്രമമുണ്ടാക്കാൻ വേണ്ടിയാണ്. കോൺഗ്രസ് ഓഫീസുകൾ വീണ്ടും ആക്രമിക്കപ്പെട്ടു. സംസ്ഥാനത്ത് കലാപാഹ്വാനം നടത്തിയ ഇ.പി. ജയരാജനെതിരെ കേസെടുക്കാൻ പൊലീസ് തയാറായില്ലെന്ന് വി.ഡി. സതീശൻ കുറ്റപ്പെടുത്തി.

സി.​പി.​എം സം​സ്ഥാ​ന ക​മ്മി​റ്റി ആ​സ്ഥാ​ന​മാ​യ എ.കെ.ജി സെന്‍ററിന് നേരെ ആക്രമണം നടന്നിട്ട് ഇന്ന് ഒരു മാസം പൂർത്തിയായി. ക​ഴി​ഞ്ഞ ജൂ​ൺ 30ന്​ ​രാ​ത്രി​യാ​ണ്​ എ.​കെ.​ജി​ സെ​ന്‍റ​റി​നു ​നേ​രെ ​സ്​​ഫോ​ട​ക​വ​സ്തു എ​റി​ഞ്ഞ​ത്. ബി.​ജെ.​പി സം​സ്ഥാ​ന കാ​ര്യാ​ല​യ​ത്തി​നു​നേ​രെ ബോം​ബെ​റി​ഞ്ഞ കേ​സ്​ പി​ൻ​വ​ലി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്കം കോ​ട​തി ത​ള്ളി​യ ദി​വ​സ​മാ​യി​രു​ന്നു ഇ​ത്.

വലിയ ഭൂകമ്പം പോലുള്ള പ്രകമ്പനമാണ് ഉണ്ടായതെന്ന് സെന്‍ററിലുണ്ടായിരുന്ന പി.കെ. ശ്രീമതി പറഞ്ഞത്. സ്ഥലത്തെത്തിയ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ സംഭവത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന് സ്റ്റീൽ ബോംബ് ആണ് എറിഞ്ഞതെന്നും വിധിയെഴുതി. ഇതിന് പിന്നാലെ സംസ്ഥാനത്തെ കോൺഗ്രസ് ഓഫീസിന് നേരെ സി.പി.എം നേതൃത്വത്തിൽ വ്യാപക ആക്രമണമാണ് നടന്നത്.

അതേസമയം, ഭ​ര​ണ​പ​ക്ഷ​ത്തെ പ്ര​മു​ഖ പാ​ർ​ട്ടി​യു​ടെ ആ​സ്ഥാ​ന​ത്തി​നു​ നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​യാ​ളെ ര​ണ്ട്​ ഡി​വൈ.​എ​സ്.​പി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ല​സ്ഥാ​ന ന​ഗ​രി​യി​ലെ മു​ഴു​വ​ൻ സം​വി​ധാ​ന​വും ഉ​പ​യോ​ഗി​ച്ച്​ ഒ​രു ​മാ​സ​ത്തോ​ളം അ​ന്വേ​ഷി​ച്ചി​ട്ട്​ പ്ര​തി​യെ പി​ടി​കൂ​ടാ​നാ​കാ​ത്ത​ത്​ പൊ​ലീ​സി​ന്​ നാ​ണ​ക്കേ​ടാ​യി.

പൊ​ലീ​സി​ന്‍റെ വീ​ഴ്ച പ്ര​തി​പ​ക്ഷം സ​ർ​ക്കാ​റി​നെ​തി​രെ ആ​യു​ധ​മാ​ക്കു​ക​യും ചെ​യ്തു. പൊ​ലീ​സ്​ ഇ​തു​വ​രെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്​ പ്ര​തി വ​ന്ന​ത്​ ചു​വ​ന്ന സ്കൂ​ട്ട​റി​ലാ​ണെ​ന്ന വി​വ​രം മാ​ത്ര​മാ​ണ്​. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ത്ത​രം സ്കൂ​ട്ട​റു​ള്ള ര​ണ്ടാ​യി​ര​ത്തി​ല​ധി​കം പേ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും സ്കൂ​ട്ട​ർ ക​​ണ്ടെ​ത്താ​നാ​യി​ല്ല. സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും സ്കൂ​ട്ട​റി​ന്‍റെ ന​മ്പ​ർ വ്യ​ക്ത​മാ​യി​ല്ല.

അ​തി​നി​ട​യി​ൽ സം​ഭ​വ​സ്ഥ​ല​ത്ത്​ സം​ശ​യ​ക​ര​മാ​യി ക​ണ്ട ത​ട്ടു​ക​ട​ക്കാ​ര​നെ കാ​ര്യ​മാ​യി ചോ​ദ്യം ചെ​യ്യാ​ത്ത​ത്​ സി.​പി.​എം നേ​താ​വു​മാ​യു​ള്ള ബ​ന്ധം കാ​ര​ണ​മാ​ണെ​ന്ന്​ ആ​ക്ഷേ​പ​മു​യ​ർ​ന്നു. എ​സ്.​പി എ​സ്. മ​ധു​സൂ​ദ​ന​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ഡി​വൈ.​എ​സ്.​പി ജ​ലീ​ൽ തോ​ട്ട​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ അ​ന്വേ​ഷ​ണം നടക്കുന്നത്.

Tags:    
News Summary - VD Satheesan said that the police know who attacked the AKG center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.