ഇ.പി. ജയരാജൻ ചോദിക്കുന്നു; പാവം പെൺകുട്ടിയെ ആക്രമിക്കുന്നതെന്തിന്? അമിത് ഷായുടെ മകന് കൺസൾട്ടൻസിയില്ലേ​?

കോട്ടയം: മാസപ്പടി വിവാദത്തിനെതിരെ ചോദ്യങ്ങളുയർത്തി എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. എൽ.ഡി.എഫ് സർക്കാരിനെ ആക്രമിക്കാൻ പാവപ്പെട്ട പെൺകുട്ടിയെ എന്തിനാണ് ഇങ്ങനെ ആക്രമിക്കുന്നത്​?. കൺസൽട്ടൻസി നടത്തുന്നതിൽ എന്താണ് തെറ്റ്?. അമിത് ഷായുടെ മകന് കൺസൾട്ടൻസിയില്ലേ​?. അത് തെറ്റാണോ? നമ്മുടെ തകർന്നുപോയ എത്രയോ സ്ഥാപനങ്ങൾ കൺസൽട്ടൻസിയിലൂടെ ഉയർന്നുവന്നിട്ടുണ്ട്.

ഇവിടെ, വ്യക്തിഹത്യയാണ് ലക്ഷ്യം. അതിന് മാധ്യമങ്ങൾ കൂട്ട് നിൽക്കരുത്. വ്യക്തിഹത്യനടത്തി ഇടതുപക്ഷ പ്രസ്ഥാനത്തെ തകർത്തിട്ട് എന്തുനേട്ടമാണുള്ളത്​?. എന്ത് സേവനത്തിനാണ് പണം നൽകിയതെന്ന് പറയേണ്ടത് ആ സ്ഥാപനമല്ലേ? . എന്നാൽ അവർക്കതിൽ പരാതിയില്ല. പണം നൽകിയതിനും വാങ്ങിയതിനും തെളിവുണ്ട്. അത് ഔദ്യോഗിക സൈറ്റുകളിൽ ഇവ ലഭ്യമാണെന്നും ജയരാജൻ പറഞ്ഞു. രാഷ്ട്രീയം, രാഷ്ട്രീയം പറഞ്ഞ് തീർക്കണമെന്നും വ്യക്തിഹത്യ നടത്തരുതെന്നും കോട്ടയത്തു നടന്ന വാർത്താ സമ്മേളനത്തിൽ ജയരാജൻ പറഞ്ഞു. മാസപ്പടി വിവാദത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു ജയരാജ​െൻറ മറുപടി.

Tags:    
News Summary - Veena Vijayan Controversy: EP Jayarajan press conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.