തിരുവനന്തപുരം: വിഴിഞ്ഞം കരാറിനെതിരൊയ സി.എ.ജി റിപ്പോർട്ടിനെതിരെ ഉമ്മൻചാണ്ടി അക്കൗണ്ടൻറ് ജനറലിന് പരാതി നൽകുമെന്ന് റിപ്പോർട്ട്. സി.എ.ജി റിപ്പോർട്ടിെൻറ വിശ്വാസ്യതയെ ചോദ്യം ചെയ്താണ് പരാതി നൽകുന്നത്. സി.എ.ജി റിപ്പോർട്ടിൽ ബാഹ്യ ഇടപെടൽ നടന്നിട്ടുണ്ടെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടും. കരാറിനെതിരെ വിവിധ മാസികകളിൽ ലേഖനമെഴുതിയ വ്യക്തിയെ ഉപദേശകനായി നിയമിച്ചുവെന്നാണ് ആരോപണം.
അദാനിക്ക് ലാഭമുണ്ടാക്കുന്നതും സർക്കാറിന് വൻ നഷ്ടമുണ്ടാക്കുന്നതുമാണ് വിഴിഞ്ഞം കരാർ എന്നായിരുന്നു സി.എ.ജി റിപ്പോർട്ട്. ഉമ്മൻചാണ്ടി സർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്തിയ റിപ്പോർട്ടിൽ ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. ഇൗ സാഹചര്യത്തിലാണ് റിപ്പോർട്ടിെൻറ വിശ്വാസ്യത ചോദ്യം ചെയ്ത് പരാതി നൽകാൻ ഉമ്മൻ ചാണ്ടി തയാറെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.