ബാലുശ്ശേരി: സ്ഥാനാർഥിപ്രഖ്യാപനം വരുന്നതുവരെ ജില്ലയിലെ പൊതുപരിപാടികളിൽ പങ്കെടുക്കരുതെന്ന് കെ.പി.സി.സി നിർദേശമുണ്ടെങ്കിലും ധർമജൻ ബോൾഗാട്ടിയുടെ െതരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി. സ്ഥാനാർഥിയുടെ ചിത്രസഹിതം ഒ.ഐ.സി.സി റിയാദിെൻറ പേരിലാണ് കോക്കല്ലൂർ അങ്ങാടിയിൽ വലിയ ബോർഡ് സ്ഥാപിച്ചിട്ടുള്ളത്.
യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റിയും കോൺഗ്രസ് ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയും അറിയാതെയാണ് ബോർഡ് സ്ഥാപിച്ചത്. സ്ഥാനാർഥിയെ കെ.പി.സി.സി പ്രഖ്യാപിക്കും മുമ്പേ പ്രചാരണ ബോർഡുകൾ സ്ഥാപിക്കുന്നരീതി കോൺഗ്രസിൽ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് വി.സി. വിജയൻ പറഞ്ഞു. ബാലുശ്ശേരിയിലെ ഒരുവിഭാഗം കോൺഗ്രസ് പോഷകസംഘടന നേതാക്കൾ ധർമജൻ ബോൾഗാട്ടിയെ യു.ഡി.എഫ് സ്ഥാനാർഥിയായി ഉയർത്തിക്കാണിച്ച് ഒരുമാസം മുേമ്പ മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുപ്പിച്ചുവരുകയാണ്.
യു.ഡി.എഫ് നിയോജകമണ്ഡലം നേതൃത്വത്തെ പോലും അവഗണിച്ച് സ്ഥാനാർഥി പരിവേഷം ചാർത്തി നടത്തിക്കൊണ്ടിരുന്ന പ്രവർത്തനങ്ങൾക്കെതിരെ കോൺഗ്രസിൽനിന്നുതന്നെ വിമർശനമുയരുകയും യു.ഡി.എഫ് നിയോജകമണ്ഡലം നേതൃത്വം കെ.പി.സി.സിക്ക് പരാതി കത്ത് നൽകുകയും ചെയ്തിട്ടുണ്ട്. കെ.പി.സി.സിക്ക് കത്ത് നൽകിയതിനെ തുടർന്ന് നിയോജകമണ്ഡലം യു.ഡി.എഫ് ചെയർമാനും കൺവീനറും തമ്മിൽ അഭിപ്രായവ്യത്യാസവുമുണ്ടായി.
കത്ത് വിവാദമായതോടെയാണ് സ്ഥാനാർഥിപ്രഖ്യാപനം വരുന്നതുവരെ ജില്ലയിലെ പൊതുപരിപാടികളിൽ പങ്കെടുക്കരുതെന്ന് ധർമജൻ ബോൾഗാട്ടിയോട് കോൺഗ്രസ് നേതാക്കൾ നിർദേശിച്ചതും. കോൺഗ്രസ് മണ്ഡലം കമ്മിറ്റിപോലും അറിയാതെ പ്രചാരണ ബോർഡ് സ്ഥാപിച്ചതിനെതിരെയും വിമർശനമുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.