തിരുവനന്തപുരം: വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഒമ്പത് ലക്ഷം അപേക്ഷ കൂടി. ജനുവര ി 30ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച ശേഷം മാർച്ച് 25 വരെ ലഭിച്ച അപേക്ഷകളാണിത്. പുതിയ വോട്ടർമാർക്കൊപ്പം മണ്ഡലം മാറുന്നതിനുള്ള അപേക്ഷകളുമുണ്ട്. ഏപ്രിൽ നാലിനകം തീരുമാനമെടുക്കാൻ കലക്ടർമാർക്കും തഹസിൽദാർമാർക്കും മുഖ്യ െതരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ നിർദേശംനൽകി.
കോഴിക്കോട് ജില്ലയിൽ നിന്നാണ് കൂടുതൽ അപേക്ഷകർ, 1,11,000. മലപ്പുറത്തുനിന്ന് ഏകദേശം 1,10,000 അപേക്ഷ പുതിയതായി ലഭിച്ചു. വയനാട് ജില്ലയിലാണ് കുറവ്, 15,000. ഇപ്പോൾ അപേക്ഷ നൽകിയതിൽ 23,472 പേർ പ്രവാസികളാണ്. ജനുവരി 30ന് പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ 2,54,08,711 പേരാണുണ്ടായിരുന്നത്. ഇനി അപേക്ഷിക്കുന്നവർക്ക് ഇത്തവണത്തെ വോട്ട് ചെയ്യാനാവില്ലെന്ന് മുഖ്യ െതരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.