ഒരു കൊലപാതകവും മനഃസാക്ഷിയുള്ളവർ അംഗീകരിക്കില്ല -വി.എസ്

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്‍റെ കൊലപാതകത്തെ അപലപിച്ച് സി.പി.എം മുതിർന്ന നേതാവ് വി.എസ് അച്യുതാനന്ദൻ. ഒരു കൊലപാതകവും മനഃസാക്ഷിയുള്ളവർ അംഗീകരിക്കില്ലെന്ന് വി.എസ് മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകം നടന്ന് ഒരാഴ്ചക്ക് ശേഷമാണ് പാർട്ടിയുടെ മുതിർന്ന നേതാവായ വി.എസ് സംഭവത്തെ കുറിച്ച് പ്രതികരിക്കുന്നത്. ബസ് സമരം രമ്യമായി പരിഹരിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. 

കൊ​ല​പാ​ത​ക​ത്തെ അ​പ​ല​പി​ച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും​ മു​ഖ്യ​മ​ന്ത്രി പിണറായി വിജയനും ഞാ​യ​റാ​ഴ്​​ച രംഗത്തു വന്നിരുന്നു. ഷുഹൈബ് വധക്കേസിൽ പാർട്ടി പ്രവർത്തകർക്ക് പങ്കുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നാണ് കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചത്.

സംഭവത്തെ അപലപിക്കുന്നു. ‍‍അക്രമങ്ങളും കൊലപാതകങ്ങളും നടത്താൻ പാടില്ലെന്നാണ് സി.പി.എം നിലപാട്. സി.പി.എം മുൻകൈ എടുത്ത് അക്രമങ്ങൾ നടത്താൻ പാടില്ല. ഇതിൽ വ്യത്യസ്തമായാണ് ഈ സംഭവം നടന്നത്. ഇക്കാര്യം പാർട്ടി തലത്തിൽ പരിശോധിക്കുമെന്നും ആണ് കോടിയേരി മാധ്യമങ്ങളോട് പറഞ്ഞത്. 

ഷു​ഹൈ​ബി​​​​​​​െൻറ കൊ​ല​പാ​ത​കം അ​ത്യ​ന്തം അ​പ​ല​പ​നീ​യ​മാ​ണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സം​ഭ​വ​മു​ണ്ടാ​യ ഉ​ട​ൻ കു​റ്റ​വാ​ളി​ക​ള്‍ക്കെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ പൊ​ലീ​സി​ന്‌ നി​ര്‍ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ട്‌. പൊ​ലീ​സ്‌ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു​ വ​രു​ക​യാ​ണെന്നും മു​ഖ്യ​മ​ന്ത്രി വ്യക്തമാക്കിയിരുന്നു. 

Tags:    
News Summary - VS Achuthanandan Condolence Shuhai Murder Case -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.