തിരുവനന്തപുരം: പ്രതിമ തകർക്കുന്ന സംഭവവുമായി ബന്ധപ്പെട്ട് തെൻറ പേരിൽ നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന സന്ദേശം വ്യാജമാണെന്ന് മുതിർന്ന സി.പി.എം നേതാവും മുൻമുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദൻ വാർത്തകുറിപ്പിൽ അറിയിച്ചു.
‘ഇ.എം.എസിൻെറയും എ.കെ.ജിയുടെയും സ്മാരകങ്ങൾ തകർത്താൽ മെഡിക്കൽ കോളജിലെ ഡി.വൈ.എഫ്.ഐ പൊതിച്ചോർ വിതരണത്തിെൻറ എണ്ണം കൂടും’ എന്ന് താൻ പ്രസ്താവിച്ചതായാണ് നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്.
ഈ രൂപത്തിൽ ഒരു പ്രസ്താവനയോ, പരാമർശമോ താൻ നടത്തിയിട്ടില്ല. തികച്ചും വാസ്തവവിരുദ്ധവും, ദുരുദ്ദേശത്തോടെയുമുള്ള പ്രചാരണമാണിത്. ഇത്തരം വ്യാജസന്ദേശങ്ങൾ ആരും വിശ്വസിക്കരുതെന്നും, ഇതിനുപിന്നിൽ പ്രവർത്തിക്കുന്നവർ ഇതിൽനിന്ന് പിന്തിരിയണമെന്നും വി.എസ് വാർത്തകുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.