വി.എസ് അച്യുതാനന്ദന്റെ ജീവിതകഥ ‘ഒരു സമര നൂറ്റാണ്ട് ’ പ്രകാശനം ഒക്ടോബർ 20ന്

കൊച്ചി: മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ജീവിതകഥ ‘ഒരു സമര നൂറ്റാണ്ട് ’ പ്രകാശനം ഒക്ടോബർ 20ന്. കെ.വി സുധാകരൻ രചിച്ച പുസ്തകം വി.എസിന്റെ പിറന്നാൾ ദിനത്തിൽ ചിന്ത പബ്ലിഷേഴ്സ് ആണ് പ്രസിദ്ധീകരിക്കുന്നത്.

സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യ അവകാശങ്ങളുടേയും പ്രകാശ വഴികളിലേക്ക് കേരളം നടന്നടുത്തത് ഒത്തിരി ചരിത്രപടവുകൾ കയറിയും ഇറങ്ങിയുമാണ്. ഈ ചരിത്രസന്ദർഭങ്ങൾക്കെല്ലാം സാക്ഷിയായും സഹായിയായും പ്രവർത്തിച്ച ജീവിതമാണ് വി.എസ് അച്യുതാനന്ദന്റെത്. അത് അടയാളപെടുത്താനുള്ള ശ്രമമാണ് ഈ പുസ്തകമെന്ന് രചയിതാവ് പറയുന്നു.

Tags:    
News Summary - VS Achuthanandan's life story 'A century of struggle' will release on October 20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT