തിരുവല്ല: വയനാട്ടിലെ ദുരന്ത മേഖലയിൽ രക്ഷാപ്രവർത്തനത്തിന് എത്തിയ നടൻ മോഹൻലാലിനെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ ചെകുത്താൻ എന്ന യൂട്യൂബ് ചാനൽ ചെയ്യുന്ന തിരുവല്ല സ്വദേശി പിടിയിൽ. തിരുവല്ല മഞ്ഞാടി ആമല്ലൂർ മഠത്തിൽ വീട്ടിൽ അജു അലക്സിനെ (42) യാണ് തിരുവല്ല പൊലീസ് പിടികൂടിയത്.
വയനാട്ടിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട നടൻ മോഹൻലാലിനെ അധിക്ഷേപിച്ച് ചെകുത്താൻ എന്ന യൂട്യൂബ് ചാനലിലൂടെ അജു അലക്സ് ഇട്ട വിഡിയോകൾ ആണ് കേസിന് ആധാരം. അമ്മ ജനറൽ സെക്രട്ടറി നടൻ സിദ്ദിഖ് നൽകിയ പരാതിയിൽ ആണ് പൊലീസ് കേസെടുത്തത്. പിന്നാലെ ഒളിവിൽ പോയ പ്രതിയെ അജ്ഞാത കേന്ദ്രത്തിൽ നിന്നും പൊലീസ് പിടികൂടുകയായിരുന്നു.
ടെറിട്ടോറിയൽ ആർമി ലഫ്റ്റനന്‍റ് കേണൽ മോഹൻലാൽ വയനാട്ടിൽ ദുരന്തഭൂമിയിൽ പട്ടാള യൂണിഫോമിൽ സന്ദർശനം നടത്തിയതിരെയാണ് 'ചെകുത്താൻ' അധിക്ഷേപിച്ചതെന്ന് എഫ്.ഐ.ആറിൽ പറയുന്നു. യൂട്യൂബ് ചാനലിലൂടെ മറ്റുള്ളവർ കാണുന്നതിനും സമൂഹമാധ്യത്തിൽ മോഹൻലാലിനെ അപകീർത്തിപ്പെടുത്തുന്നതിനും താരത്തിന്‍റെ ആരാധകരിൽ വിദ്വേഷം ജനിപ്പിച്ച് സമൂഹത്തിൽ ലഹള ഉണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോടും കൂടി അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയെന്നും എഫ്.ഐ.ആർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.