കല്പറ്റ: കര്‍ണാടകയിലെ നഞ്ചൻകോട് വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ വയനാട് സ്വദേശി മരിച്ചു. മുട്ടില്‍ കൊളവയല്‍ നെല്ലിക്കുന്നേല്‍ ഷാജിയാണ് (54) മരിച്ചത്. കൂടെയുണ്ടായിരുന്ന ബന്ധു കരണി നെല്ലിക്കുന്നേല്‍ ബെന്നിക്ക് പരിക്കേറ്റു.
മൈസൂരുവിനടുത്തുള്ള ഇഞ്ചി കൃഷിയിടത്തിലേക്ക് പോകുന്നതിനിടെ ഷാജിയും ബെന്നിയും സഞ്ചരിച്ച ജീപ്പ് റോഡ് ഡിവൈഡറില്‍ തട്ടി മറിഞ്ഞാണ് അപകടം. പ്രദേശവാസികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
പ്രത്യക്ഷത്തില്‍ ഷാജിക്ക് കാര്യമായ പരിക്ക് ഉണ്ടായിരുന്നില്ല. എന്നാൽ, ജെ.ജെ ആശുപത്രിയില്‍ എത്തിച്ചതിനു പിന്നാലെ ശ്വാസതടസ്സം ഉണ്ടാവുകയും മരണപ്പെടുകയുമായിരുന്നു. കാപ്പി വ്യാപാരിയും മില്ലുടമയുമാണ് ഷാജി. സേവ്യര്‍-മറിയാമ്മ ദമ്പതികളുടെ മകനാണ്. മുട്ടില്‍ പഞ്ചായത്ത് നാലാം വാര്‍ഡ് മുന്‍ മെംബര്‍ നിഷയാണ് ഭാര്യ. മക്കള്‍: സെവിന്‍ ഷാജി, ടോംസ്, ജെയ്സ് ഷാജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.