കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിന്‍റെ ഉള്ളടക്കം സുരേന്ദ്രന് എവിടെ നിന്ന് കിട്ടി? വിജയരാഘവൻ

കോ​ഴി​ക്കോ​ട്: സ്പീ​ക്ക​റെ അ​പ​മാ​നി​ക്കാ​ൻ കെ.​സു​രേ​ന്ദ്ര​ൻ ബോ​ധ​പൂ​ർ​വം ശ്ര​മം ന​ട​ത്തു​ക​യാ​ണെ​ന്ന് സി​.പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​വി​ജ​യ​രാ​ഘ​വ​ൻ. കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു​വെ​ന്ന് പ​റ​യു​ന്ന റി​പ്പോ​ർ​ട്ടി​ലെ ഉ​ള്ള​ട​ക്കം സു​രേ​ന്ദ്ര​ന് എ​ങ്ങ​നെ ല​ഭി​ച്ചു​വെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ ചോ​ദി​ച്ചു കോ​ഴി​ക്കോ​ട്ട് മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ളെ​ല്ലാം കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ താ​ൽ​ര്യ​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ചാ​ണെന്നും വിജയരാഘവൻ പറഞ്ഞു. സ്വ​ർ​ണ ക​ട​ത്ത് കേ​സുമായി സ്പീക്കർ ശ്രീരാമകൃഷ്ണന് ബന്ധമുണ്ടെന്ന് കെ. സുരേന്ദ്രൻ ആരോപിച്ചിരുന്നു. സ്പീ​ക്ക​ർ അ​നു​മ​തി കൂ​ടാ​തെ ന​ട​ത്തി​യ വി​ദേ​ശ യാ​ത്ര​ക​ളെ​ല്ലാം ദു​രൂ​ഹ​മാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ ആ​രോ​പി​ച്ചി​രു​ന്നു.

സ്വ​ർ​ണ​ക്ക​ട​ത്തി​ലെ​യും ഡോ​ള​ർ ക​ട​ത്തി​ലെ​യും ഉ​ന്ന​ത​ബ​ന്ധം വെ​റും ആ​രോ​പ​ണം മാ​ത്രമാണെന്നും ആ​രോ​പ​ണം ഉ​യ​ർ​ത്തി​യ​വ​ർ​ക്ക് അ​ത് തെ​ളി​യി​ക്കാ​നാ​യി​ട്ടി​ല്ലെ​ന്നും മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.