കോട്ടയം: പാല പൂവരണിയിൽ വാഹനാപകടത്തിൽ യുവതി മരിച്ചു. അയർക്കുന്നം സ്വദേശിനി ഉഴുന്നാലിൽ മിനി ജോർജാണ് മരിച്ചത്. പൂവരണി ടൗണിൽ ലാബ് നടത്തുന്ന മിനി ഭർത്താവിനൊപ്പം ലാബിലേക്ക് വരുമ്പോഴായിരുന്നു അപകടം.
പൂവരണി മൂലേതുണ്ടി റോഡിലാണ് അപകടമുണ്ടായത്. അപകടമുണ്ടായ സമയത്ത് എതിരെ ഒരു വാഹനം വന്നിരുന്നു. ഈ വാഹനത്തിൻ ഇടിച്ചാണോ അപകടമുണ്ടായതെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.
ഇടിയുടെ ആഘാതത്തിൽ മിനി റോഡിലേക്ക് തലയടിച്ച വിഴുകയായിരുന്നുവെന്നും പറയപ്പെടുന്നു. സംഭവത്തിൽ പൊലിസ് അന്വേഷണം നടത്തി വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.