തിരുവനന്തപുരം: സി.പി.എം പ്രവർത്തകരായ അലനും താഹക്കുമെതിരെ യു.എ.പി.എ ചുമത്തിയ വി ഷയത്തിൽ ദുർബല വിശദീകരണവുമായി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. യു.എ.പി. എ ചുമത്തിയ കേസുകൾ എൻ.െഎ.എക്ക് എപ്പോൾ വേണമെങ്കിലും ഏറ്റെടുക്കാമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പ്രതികരിച്ചു. തുടർച്ചയായ ചോദ്യങ്ങൾക്കൊടുവിൽ സംസ്ഥാനത്ത് പൊലീസ് എന്തിന് യു.എ.പി.എ ചുമത്തിയതെന്ന ചോദ്യത്തിന് ‘അത് പൊലീസിനോട് ചോദിക്കണം’ എന്നായി മറുപടി.
ഇത് കാരണമാണ് തങ്ങൾ യു.എ.പി.എയെ എതിർത്തതും ഭേദഗതിക്കെതിരെ പാർലമെൻറിൽ വോട്ട് ചെയ്തതും. പക്ഷേ, ഭേദഗതി പാസായതോടെ ദൗർഭാഗ്യവശാൽ അത് രാജ്യത്തെ നിയമമായി മാറി. ഇപ്പോൾ എല്ലാ യു.എ.പി.എ കേസും എൻ.െഎ.എ ഏറ്റെടുക്കുകയാണ്. സംസ്ഥാനത്തിെൻറയും വ്യക്തികളുടെയും അവകാശങ്ങൾ കവരുന്ന തരത്തിലാണ് നിയമം.
പുതിയ ഭേദഗതി പ്രകാരം ഒരാൾ ഭീകരവാദിയെന്ന് കേന്ദ്ര സർക്കാറിന് തോന്നിയാൽ സംസ്ഥാനത്തോട് ആലോചിക്കാതെ ആ വ്യക്തിയുടെ സ്വത്ത് ഏറ്റെടുക്കാം. താൻ ഭീകരവാദിയല്ലെന്ന് തെളിയിക്കേണ്ടത് ആ വ്യക്തിയുടെ ഉത്തരവാദിത്തമാണ്. നിയമസംഹിതയിൽ സാധാരണ ഒരാൾ കുറ്റവാളിയെന്ന് തെളിയിക്കപ്പെടുന്നതുവരെ അയാൾ നിരപരാധിയാണ്. ഇപ്പോൾ നിരപരാധിയെന്ന് തെളിയിക്കുന്നതുവരെ കുറ്റവാളിയെന്നായി നിയമം മാറി -യെച്ചൂരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.